14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ: നാട്ടിൽ നിന്നും ഗൾഫ് വഴി തിരിച്ചെത്തുന്ന മലയാളികൾക്കും ബാധകം: 2000 യൂറോയുടെ ചിലവ് സ്വയം വഹിക്കണം

Share this

അയർലണ്ടിലേക്ക് കടന്നുവരുന്ന റെഡ് ലിസ്റ്റിൽ പെട്ട 33 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നെഗറ്റീവ് PCR ടെസ്റ്റ് റിസൾട്ട് ഇല്ലെങ്കിൽ നിർബന്ധിത ക്വാറന്റീൻ  ഏർപ്പെടുത്തികൊണ്ടുള്ള നിയമം പ്രസിഡണ്ട് മൈക്കിൾ ഡി. ഹിഗ്ഗിൻസ് അംഗീകരിച്ചു. ഇതോടെ ഇന്ത്യയിൽ നിന്നും യു.എ. ഇ വഴി മടങ്ങിയെത്തുന്ന മലയാളികൾ അടക്കമുള്ള യാത്രക്കാർ നെഗറ്റീവ് PCR ടെസ്റ്റ് റിസൾട്ട് ഇല്ലെങ്കിൽ അയർലണ്ടിൽ 14 ദിവസത്തെ നിർബന്ധിത ക്വാറന്റീന് വിധേയമാകണം. അയർലണ്ടിലെത്തുന്ന യാത്രക്കാരെ ഐറിഷ് ഡിഫെൻസ് ഫോഴ്‌സ് മുൻനിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും ഹോട്ടലുകളിൽ എത്തിക്കും. 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ തീരുമ്പോൾ 2000 യൂറോയോളം വരുന്ന ബില്ല് വ്യക്തികൾ തന്നെ അടയ്ക്കുന്ന വിധത്തിലാണ് ക്രമീകരണം. ഈ തുകയുടെ കാര്യത്തിൽ ഏകദേശം ധാരണയായി കഴിഞ്ഞു. 33 രാജ്യങ്ങളുടെ റെഡ് ലിസ്റ്റിൽ ഇന്ത്യ ഇല്ലെങ്കിലും യു. എ. ഇ ഉൾപ്പെട്ടതാണ് മലയാളികൾക്ക് ബാധകമായത്. ലിസ്റ്റിൽ പെടാത്ത രാജ്യങ്ങൾ വഴി വരുന്നവർക്ക് ഈ നിയമം ബാധകമല്ല.

Kerala Globe News


Share this