ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾ ഓക്സ്ഫോർഡ്-അസ്ട്രാസെനെക കൊറോണ വൈറസ് വാക്സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. രക്തം കട്ടപിടിക്കുന്നതുപോലുള്ള ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് പല രാജ്യങ്ങളും റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ജർമനി, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ എന്നീ രാജ്യങ്ങൾ ആസ്ട്രാസെനെക കോവിഡ് -19 വാക്‌സിൻ താൽക്കാലികമായി നിർത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകും.
രക്തസ്രാവം, രക്തം കട്ടപിടിക്കൽ, കുറഞ്ഞ പ്ലേറ്റ്‌ലെറ്റ് എണ്ണം എന്നിവ റിപ്പോർട്ട് ചെയ്തതിന് ശേഷം ഡെൻമാർക്കും നോർവേയും കഴിഞ്ഞ ആഴ്ചയാണ് ഓക്സ്ഫോർഡ്-ആസ്ട്രാസെനെക വാക്‌സിനേഷൻ നിർത്തിവെച്ചത്. അയർലൻഡ് ഉൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങൾ ഓക്സ്ഫോർഡ്-ആസ്ട്രാസെനെക വാക്‌സിനേഷൻ നിർത്തിവെച്ചിരിക്കുകയാണ്. ഇന്ത്യയിൽ വ്യാപകമായി നൽകുന്ന വാക്‌സിനും ഓക്സ്ഫോർഡ്-ആസ്ട്രാസെനെകക്കുവേണ്ടി പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് ആണ്.
പാർശ്വഫലങ്ങൾ വാക്സിൻ മൂലമെന്ന് തെളിയിക്കാനാവുന്നില്ല
എന്നാൽ വാക്സിനുകൊണ്ടാണ് പാർശ്വഫലങ്ങൾ എന്നതിന് തെളിവുകളില്ല എന്നാണ് കമ്പനി ആവർത്തിക്കുന്നത്. ലക്ഷകണക്കിന് ആളുകൾക്ക് ഓക്സ്ഫോർഡ്-ആസ്ട്രാസെനെക വാക്‌സിനേഷൻ നൽകിക്കഴിഞ്ഞു. യുകെ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ഓക്സ്ഫോർഡ്-ആസ്ട്രാസെനെക വാക്‌സിനേഷൻ തുടരുകയാണ്.
വീണ്ടും കുതിച്ചുയരുന്ന കോവിഡ് കേസുകൾ
യൂറോപ്പിലാകെ വാക്സിനേഷൻ പുരോഗമിക്കുമ്പോഴും പുതുതായി കോവിഡ് കേസുകൾ കുതിച്ചിയരുകയാണ്. ജർമ്മനി, ഇറ്റലി, പോളണ്ട്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ വീണ്ടുമൊരു കോവിഡ് തരംഗം രൂപമെടുത്തുകഴിഞ്ഞു. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എല്ലായിടത്തും കോവിഡ് നിരക്കുകൾ ഉയർന്നുതന്നെ നിൽക്കുന്നു. ( താഴെ കൊടുത്തിരിക്കുന്ന ഗ്രാഫ് കാണുക. )
Image Credit: Worldometers.info
Kerala Globe News