St. Patrick’s Day: ദേശീയ ദിനത്തെ പുതുമയോടെ വരവേറ്റ് അയർലൻഡ്: വിർച്വൽ പരേഡ് ഇന്ന്

Share this

ഇന്ന് മാർച്ച് 17 ന് ദേശീയ ദിനം ആഘോഷിച്ച് അയർലൻഡ്. ഐറിഷ് ജനതയുടെ ഇടയിലേക്ക് ദൈവദൂതനായി കടന്നുവന്ന് സുവിശേഷം പ്രസംഗിച്ച് ഒരു രാജ്യത്തെ തന്നെ രൂപാന്തരപ്പെടുത്തിയ അത്ഭുത വിശുദ്ധനായ വിശുദ്ധ സെൻറ് പാട്രിക്കിനോടുള്ള ആദരസൂചകമായാണ് മാർച്ച് 17 ന് ദേശീയ ദിനമായി  ആഘോഷിക്കുന്നത്. സാധാരണയായി മിക്ക രാജ്യങ്ങളും ജനാധിപത്യപരമായി സ്വാതന്ത്ര്യം നേടിയ ദിനമോ, റിപ്പബ്ലിക് ആയ ദിനമോ ആണ് ദേശീയ ദിനമായി ആചരിക്കുന്നത്. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായാണ് ഐറിഷ് ജനതയുടെ ദേശീയ ദിനം. സെൻറ് പാട്രിക്ക് അയർലണ്ടിന്റെ മേൽ അത്രമേൽ സ്വാധീനം ചെലുത്തി എന്ന് ചുരുക്കം.

അയർലൻഡ് ഇത്തവണ വളരെ വ്യത്യസ്തമായ രീതിയിലാണ് പാട്രിക്‌സ് ഡേയെ വരവേറ്റത്. ഡ്രോൺ ലൈറ്റുകൾകൊണ്ട് മനോഹരമായ ലൈറ്റ് ഷോ ‘ഓർക്കസ്ട്ര ഓഫ് ലൈറ്റ് ‘ ഒരുക്കിയാണ് ടൂറിസം അയർലണ്ട് ദേശീയദിനത്തെ വരവേറ്റത്. താഴെയുള്ള വീഡിയോ കാണുക.

എല്ലാവരും പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച്, മൂന്ന് ഇതളുകളുള്ള ഷാംറോക്ക് ഇലയും കൈകളിലേന്തി ആഘോഷത്തിന്റെയും ഒത്തുചേരലിന്റേയും ദിനമാണ് ഇന്ന്. സാധാരണ ഉണ്ടാകാറുള്ള ലോകപ്രശസ്തമായ സെൻറ് പാട്രിക്‌സ് ഡേ പരേഡ് ഇത്തവണ വിർച്വൽ ആയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Kerala Globe News

 


Share this