മുംബൈ: സെന്റ് പാട്രിക്ക് ദിനത്തിൽ പച്ചയണിഞ്ഞു ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളും. മുംബൈയിലെ കോൺസുലേറ്റ് ജനറൽ ഓഫ് അയർലണ്ട്, മുംബൈയിലെ ഐക്കണിക് താജ് ഹോട്ടലുകൾ, ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഊർജ്ജ കമ്പനിയായ ടാറ്റ പവർ തുടങ്ങിയ സ്ഥാപനങ്ങൾ ഈ വർഷം സെന്റ് പാട്രിക് ദിനത്തിൽ (മാർച്ച് 17) ആദ്യമായി അയർലണ്ടിന്റെ “ഗ്ലോബൽ ഗ്രീനിംഗ്” സംരംഭത്തിൽ പങ്കു ചേർന്നു. മുംബൈ കോൺസുലേറ്റിന് പുറമെ താജ്മഹൽ പാലസ് ഹോട്ടൽ , മുംബൈയിലെ താജ് ലാൻഡ്സ് എൻഡ്, താജ് മഹൽ ഹോട്ടൽ, ദില്ലിയിലെ താജ് പാലസ് ഹോട്ടൽ, ബെംഗളൂരുവിലെ താജ് വെസ്റ്റ് എൻഡ് എന്നിവയുൾപ്പെടെയുള്ള മറ്റ് താജ് ഹോട്ടലുകളും ആഗോള ഗോ ഗ്രീനിൽ പങ്കുചേർന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രധാന ലാൻഡ് മാർക്കുകൾ ഈ ആഘോഷത്തിൽ പങ്ക് ചേർന്നിരുന്നു.
Kerala Globe News
Related posts:
H1B, H4 വിസകൾ അനുവദിക്കുന്നത് നിർത്തി ട്രംപ് ഭരണകൂടം: ഇന്ത്യയെ ബാധിക്കും.
പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഐ.ഒ.സി / ഒ.ഐ.സി.സി അയർലൻഡ് അനുശോചിച്ചു
ബാങ്കുകൾ മോർട്ഗേജ് അനുവദിക്കുന്നതിൽ ഗണ്യമായ വർദ്ധനവ്: പുതിയ മോർട്ഗേജ് അപേക്ഷകൾക്ക് പറ്റിയ സമയം
ഐറിഷ് പാസ്പോർട്ട് സേവനങ്ങൾ അടുത്ത രണ്ടുമാസം കൂടി ലഭിക്കില്ല എന്നുറപ്പായി: എമർജൻസിക്കാർക്ക് മാത്രം ഓഫ...
കോവിഡ് ഇതര ചികിത്സാ സംവിധാനങ്ങൾക്കുള്ള ചട്ടക്കൂട് അടുത്തയാഴ്ച തീരുമാനിക്കും.