കൊച്ചി: രാജ്യത്ത് യുവജനതക്കിടയിൽ വർദ്ധിച്ചു വരുന്ന ബാങ്കിങ് ആവശ്യങ്ങൾക്ക് മുൻഗണന നൽകി ഇന്ത്യൻ ഓവർസീസ് ബാങ്ക് ‘ഐഒബി ട്രെൻഡി’ എന്ന പേരിൽ സേവിംഗ്സ് അക്കൗണ്ട് സൗകര്യം ആരംഭിച്ചു. ചെറുതും വലുതുമായ ബാങ്കിങ് സേവനങ്ങൾ തടസ്സരഹിതമായി യുവജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ഇന്ത്യൻ ഓവർസീസ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്. 21നും 38നും ഇടയിൽ പ്രായമുള്ളവർക്കായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഐഒബി ട്രെൻഡിക്ക് ‘ഓപ്പണിംഗ് ബാലൻസ്’ ആവശ്യമില്ല. കൂടാതെ ആദ്യ മാസത്തേക്ക് അധിക ചാർജുകളൊന്നും ഈടാക്കുകയില്ല. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള പി.ഡി.എഫ്. ലിങ്ക് പരിശോധിക്കുക.
Kerala Globe News
Related posts:
അയർലണ്ടിൽ കോവിഡ് ബാധിതർ കുതിച്ചുയരുന്നു: ഇന്ന് 4962 പുതിയ കേസുകൾ: അതീവ ജാഗ്രതയ്ക്ക് നിർദ്ദേശം
അയർലൻഡ് സമ്പൂർണ ലോക്ക്ഡൗണിലേക്ക്: ലെവൽ 5 നിയന്ത്രണങ്ങൾ ബുധനാഴ്ച അർദ്ധരാത്രി മുതൽ: നിയമം ലഘിക്കുന്നവർ...
സ്വിറ്റ്സ്സർലണ്ടിലെ മൃഗശാലയിൽ കടുവയുടെ ആക്രമണത്തിൽ വനിതാ ജീവനക്കാരി കൊല്ലപ്പെട്ടു
വാട്ടർഫോർഡിൽ പ്രവാസി മലയാളി ഓണാഘോഷം August 19 ശനിയാഴ്ച്ച
ഓ.സി.ഐ കാർഡുള്ള എല്ലാ പ്രവാസികൾക്കും ഇന്ത്യയിലേക്ക് യാത്രാനുമതി: സഞ്ചാര വിലക്കിനും വിസാ നിയന്ത്രണങ്ങ...