ഡബ്ലിൻ: വാക്‌സിനേഷൻ രണ്ട് ഡോസുകളും പൂർത്തിയായവർക്ക് ഇന്ന് മുതൽ പരസ്പരം സമ്പർക്കത്തിൽ ഏർപ്പെടുന്നതിനുള്ള അനുവാദം നൽകികൊണ്ട് ലെവൽ 5 നിയന്ത്രണങ്ങളിലുള്ള മാറ്റങ്ങൾ പ്രഖ്യാപിച്ച് ഗവൺമെൻറ്. വാക്സിനേഷൻറെ രണ്ടാമത്തെ ഡോസും ലഭിച്ച് രണ്ടാഴ്ച്ച പൂർത്തിയാക്കിയവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വാക്സിനേഷൻ ലഭിച്ച മറ്റ് ആളുകളുമായി മാത്രമേ സമ്പർക്കം അനുവദിക്കുന്നുള്ളൂ.
ഏപ്രിൽ 12 മുതൽ അതാത് കൗണ്ടികൾക്കുള്ളിൽ എവിടെയും യാത്ര ചെയ്യുന്നതിനുള്ള അനുവാദം ലഭിക്കും. ഇതുകൂടാതെ താമസ സ്ഥലത്തുനിന്നും 20 കിലോമീറ്റർ ചുറ്റളവിൽ മറ്റ് കണ്ടികളിൽ സഞ്ചരിക്കുവാനും സാധിക്കും. കൗണ്ടികളുടെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് ഇതിൻറെ ഗുണം ലഭിക്കുക.
ഏപ്രിൽ 12 മുതലുള്ള പ്രധാന മാറ്റങ്ങൾ
ഇന്നർ കൗണ്ടി യാത്രാനുമതി
ഏപ്രിൽ 12 മുതൽ സ്കൂളുകൾ പൂർണമായി തുറക്കും.
ഏപ്രിൽ 12 മുതൽ രണ്ടു കുടുംബങ്ങൾക്ക് ( ഔട്ട്ഡോർ ) സാമൂഹികവും വിനോദപരവുമായ ആവശ്യങ്ങൾക്കായി പരസ്പരം സംവദിക്കാം.
എല്ലാ സ്വകാര്യ ഹൗസിംഗ് നിർമ്മാണ മേഖലകളും ഏപ്രിൽ 12 മുതൽ വീണ്ടും പ്രവർത്തിക്കും.
ഏപ്രിൽ 26 മുതലുള്ള പ്രധാന മാറ്റങ്ങൾ
ഫ്യൂണറൽ ചടങ്ങുകൾക്ക് അനുവദിച്ചിരിക്കുന്ന ആളുകളുടെ എണ്ണം 25 ആയി ഉയർത്തും.
ആളുകൾക്ക് ഗോൾഫ്, ടെന്നീസ് മുതലായ കായിക ഇനങ്ങൾ പരിശീലിക്കാം.
മൃഗശാലകൾ ( zoo ), ഹെറിറ്റേജ് സൈറ്റുകൾ, ഓപ്പൺ പെറ്റ് ഫാംസ് തുടങ്ങിയ്ക്ക് പ്രവർത്തനാനുമതി.
മെയ് 4 മുതൽ കൂടുതൽ ഇളവുകൾ.
കോവിഡ് സാഹചര്യങ്ങൾ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ലാത്തതിനാൽ ജനങ്ങൾ ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. മെയ് 4 മുതൽ മാത്രമേ കൂടുതൽ ഇളവുകൾ നൽകുന്നത് പരിഗണിക്കുവാൻ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
Kerala Globe News