തീ പിടിക്കുമെന്ന ഭയം: ടൊയോട്ടയുടെ ചില മോഡലുകൾ തിരിച്ചു വിളിക്കും: നിങ്ങളുടെ കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം

Share this

തീപിടിത്തത്തിന് കാരണമായേക്കാവുന്ന നാല് മോഡലുകൾ തിരിച്ചുവിളിച്ച് ടൊയോട്ട അയർലൻഡ്. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പ്രധാന മോഡലുകളായ ഓറിസ്, അവെൻസിസ്, റാവ് 4, വെർസോ തുടങ്ങിയ 2015 മാർച്ച് മുതൽ 2018 മെയ് വരെ നിർമ്മിച്ച മോഡലുകളിൽ ചില ബാച്ച് കാറുകൾക്കാണ് തകരാർ കണ്ടെത്തിയത്. കോംപറ്റീഷൻ ആന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത തിരിച്ചുവിളിക്കൽ നോട്ടീസിൽ 7,546 കാറുകളെ ബാധിച്ചതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീകർക്കുലേഷൻ കൂളർ (ഇ.ജി.ആർ കൂളർ) സംവിധാനത്തിൽ ഒരു ചോർച്ച രൂപപ്പെടുന്നതാണ് പ്രശ്നമെന്ന് കമ്പനി പറയുന്നു. പ്രശ്നം ബാധിച്ച കാറുകളുടെ ഉടമസ്ഥർക്ക് കമ്പനി നോട്ടീസ് അയക്കും. അതുപ്രകാരം അടുത്തുള്ള അംഗീകൃത ടൊയോട്ട സർവീസ് സെന്ററിൽ കാറ് എത്തിക്കണം. നിങ്ങളുടെ കാറിനെ ഇത്  ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ നിങ്ങൾക്ക് വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (V.I.N) ഇൻപുട്ട് ചെയ്ത് പരിശോധിക്കാവുന്നതാണ്. സാധാരണയായി ഡാഷ്‌ബോർഡ് – വിൻഡ്‌സ്ക്രീൻ യോജിക്കുന്നിടത്ത് പുറത്തുനിന്ന് വിൻഡ്‌സ്‌ക്രീനിന്റെ ചുവട് ഭാഗത്ത് V.I.N നമ്പർ കണ്ടെത്താം.

പരിശോധനയ്ക്കുള്ള വെബ്സൈറ്റ് ലിങ്ക് ചുവടെ:

( Click Here )

കൂടുതൽ വിവരങ്ങൾക്കായി ടൊയോട്ട അയർലൻഡ് കമ്പനിയുടെ കോൺടാക്റ്റ് സെന്ററുമായി 1800 111 133 എന്ന ഫോണിലൂടെയോ അല്ലെങ്കിൽ recall@toyota.ie എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

Kerala Globe News


Share this