പൂർണ്ണമായി വാക്സിനേഷൻ എടുത്തവരെ നിർബന്ധിത ഹോട്ടൽ ക്വാറെൻറ്റൈൻ സംവിധാനത്തിൽ നിന്നും ഒഴിവാക്കുവാൻ ആലോചിക്കുന്നതായി ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊണല്ലി. വാക്സിനേഷൻ ലഭിച്ചവരെ നിർബന്ധിത ഹോട്ടൽ ക്വാറെൻറ്റൈൻ സംവിധാനത്തിൽ നിന്ന് ഒഴിവാക്കുന്നതിനും അവർക്ക് ഹോം ക്വാറൻറൈൻ അനുവദിക്കുന്നതിനും നിയമപരമായ ചട്ടങ്ങൾക്ക് അടുത്തയാഴ്ചയോടെ രൂപം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. നിർബന്ധിത ഹോട്ടൽ ക്വാറെൻറ്റൈൻ സംവിധാനത്തെകുറിച്ച് അയർലൻഡ് യൂറോപ്യൻ യൂണിയനുപോലും വിശദീകരണം നൽകേണ്ടിവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. എന്തായാലും ഇതിനകംതന്നെ നഴ്സുമാർ ഉൾപ്പെടെ പൂർണ്ണ വാക്‌സിനേഷൻ ലഭിച്ചവർക്ക് ആശ്വാസമാവുകയാണ് ഈ തീരുമാനം. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകും.
Kerala Globe News
Related posts:
കൊടുങ്കാറ്റിലും പതറാതെ ഇൻഡോ ഐറിഷ് പാസഞ്ചർ ഫോറം: ട്രാവൽ ഏജൻസികൾക്ക് മുൻപിലെ പ്രത്യക്ഷ സമരം അയർലണ്ടിലെ...
വിവേകപൂർവ്വമല്ലാത്ത സോഷ്യൽ മീഡിയ ഉപയോഗം നിങ്ങളുടെ ജോലിയെ ബാധിച്ചെക്കാം: നേഴ്സുമാർക്കുള്ള മാർഗ്ഗ നിർ...
അയർലണ്ടിൽ കോവിഡ് ബാധിതർ കുതിച്ചുയരുന്നു: ഇന്ന് 4962 പുതിയ കേസുകൾ: അതീവ ജാഗ്രതയ്ക്ക് നിർദ്ദേശം
ലിമെറിക്ക് സീറോ മലബാര്‍ സഭയില്‍ പുതിയ അത്മായ നേതൃത്വം സ്ഥാനമേറ്റു
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം ജൂലൈ 31 വരെ നീട്ടി ഇന്ത്യ