കോർക്ക്: അയർലണ്ടിലെ കോർക്ക് യൂണിവേഴ്സിറ്റി മെറ്റേണിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സും, എഴുത്തുകാരിയും പാട്ടുകാരിയും കൂടിയായ ജിൻസി ജോർജ്ജ് രചനയും ആശയവും നിർവ്വഹിച്ച ” പണ്ട് പണ്ടൊരു യോനാ അപ്പച്ചൻ കപ്പലേറി “ എന്ന ഗാനം ആസ്വാദക ഹൃദയങ്ങളെ കീഴടക്കി മുന്നേറുന്നു. ബൈബിളിലെ യോനാ പ്രവാചകൻ്റെ സംഭവകഥ ഗാനരൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ പാട്ടിലൂടെ. ഇന്നലെ റിലീസ് ചെയ്ത ഗാനത്തിന് ഫേസ്ബുക്കിൽ ഇതിനകം ഒന്നര ലക്ഷത്തിനടുത്ത് കാഴ്ചക്കാരുണ്ട്. ജറുസലേം മിനിസ്ട്രീസിന്റെ ബാനറിൽ ജിൻസി ജോർജ്ജ് രചനയും ആശയവും നിർവഹിച്ചിരിക്കുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് അൻസിൽ കെ. ജേക്കബ് ആണ്. ബെനറ്റ് ജോൺ ഓർക്കസ്ട്രേഷൻ നിർവഹിച്ച ഗാനം ടോപ് ട്യൂൺസ് ഫേസ്ബുക്/യൂട്യൂബ് പേജ് വഴിയാണ് റിലീസ് ചെയ്തത്. ഈ മനോഹരഗാനത്തിന് മധുര ശബ്ദം നൽകിയത് അമേയ മേരി അൻസിൽ ആണ്.
Kerala Globe News