ബി.ജെ.പി.യെ പൂട്ടി കേരളത്തിന്റെ ക്യാപ്റ്റൻ: മിന്നും ജയവുമായി രണ്ടാമൂഴത്തിലേക്ക്

Share this

കേരളത്തിലെ 140 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആവേശവിജയവുമായി എൽ.ഡി.എഫ്. ഇടതുതരംഗം ആഞ്ഞുവീശിയ തിരഞ്ഞെടുപ്പിൽ ഇതുവരെയുള്ള റിസൾട്ടുകൾ പരിശോധിച്ചാൽ 99 സീറ്റുകൾ നേടി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ രണ്ടാം വട്ടം അധികാരത്തിലേക്കെത്തും. വെറും 41 സീറ്റുകളിലൊതുങ്ങി യു.ഡി.എഫ്. ആകെയുണ്ടായിരുന്ന ഒരു സീറ്റുകൂടി നഷ്ടമായി സമ്പൂർണ്ണ പൂജ്യരായി ബി.ജെ.പി. മാറി. വിജയപ്രതീക്ഷയുണർത്തിയ പാലക്കാടുകൂടി കൈവിട്ടതോടെ ബി.ജെ.പി ക്ക് ഇനി കേരളത്തിൽ അക്കൗണ്ട് ഇല്ല. കുന്നത്തുനാട് പിടിക്കുമെന്ന് കരുതിയിരുന്ന ട്വന്റി ട്വൻറിക്കും ഇടതുതരംഗത്തിൽ അടിപതറി. ജോസ്.കെ. മാണിയുടെ പരാജയം കേരളാ കൊണ്ഗ്രെസ്സ് ജോസ് വിഭാഗത്തിന് കനത്ത തിരിച്ചടിയായി. മാണി സി. കാപ്പൻ പതിനോരായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് പാലായിൽ നിന്ന് വിജയിച്ചത്. പൂഞ്ഞാറിൽ പി.സി.ജോർജ്ജും  എൽ.ഡി.എഫിന്റെ സെബാസ്റ്റിയൻ കുളത്തുങ്കലിനോട് പരാജപ്പെട്ടു. വടകര നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിനെ പരാജയപ്പെടുത്തി കെ.കെ.രമ അഭിമാന വിജയം കരസ്ഥമാക്കി. കേരളത്തിലെ ജാതിമത സമവായങ്ങൾ എല്ലാം തകർത്തെറിയുന്ന റിസൾട്ടാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.  ഇടതുപക്ഷത്തിന് തുടർഭരണ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇത്ര വലിയൊരു ഇടതുതരംഗം അവർ പോലും പ്രതീക്ഷിച്ചുണ്ടാകില്ല.

Kerala Globe News


Share this