ഡബ്ലിൻ: വി.ഡി. സതീശനെ കേരളത്തിലെ പ്രതിപക്ഷ നേതാവായി കോൺഗ്രസ്സ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതിന് പിന്നാലെ ആഹ്ളാദം പങ്കിട്ടുകൊണ്ട് അയർലണ്ടിലെ കോൺഗ്രസ്സ് പ്രവർത്തകരും ഒ.ഐ.സി.സി. അയർലണ്ടിന്റെ നേതൃത്വത്തിൽ ഒത്തുചേർന്നു. കോവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ട് നടന്ന ഈ യോഗത്തിൽ പ്രസിഡൻറ് ശ്രീ എം.എം. ലിങ്ക്വിൻസ്റ്റാർ അധ്യക്ഷത വഹിച്ചു. മേരി ആഞ്ചല ജോൺ കേക്ക് മുറിച്ച് യോഗത്തിൻറെ ഉദ്:ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, റോണി കുരിശിങ്കൽപറമ്പിൽ, പ്രശാന്ത് മാത്യു, സുബിൻ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
വാർത്ത അയച്ചത്:
റോണി കുരിശിങ്കൽപറമ്പിൽ
Kerala Globe News
Related posts:
ഇന്ത്യയും അയർലണ്ടും ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ അംഗത്വം ഉറപ്പിച്ചു. ആഹ്ളാദത്തോടെ അയർലണ്ട്.
റീട്ടെയിൽ ഷോപ്പുകൾ ഇന്ന് തുറക്കും: ഷോപ്പിംഗ് സെന്ററുകളിൽ ഇനി തിരക്കേറും.
നിത്യഹരിത റോമിയോ ആയ ജെയിംസ് ബോണ്ട് കുടുംബസ്ഥനാവുമോ?
തുണി മാസ്കുകൾ പഴങ്കഥയാകുമോ? മെഡിക്കൽ ഗ്രേഡ് മാസ്കുകൾ നിർബന്ധമാക്കി യൂറോപ്പിലെ വിവിധ രാജ്യങ്ങൾ
യാത്രക്കാർക്ക് സൗജന്യ കോവിഡ് മെഡിക്കൽ ഇൻഷുറൻസ് പ്രഖ്യാപിച്ച് എമിറേറ്റ്സ്