ക്ലോൺമൽ: അയർലൻഡിലെ കൗണ്ടി ടിപ്പററിയിലെ (Tipperary) അതി പുരാതന നഗരമായ ക്ലോൺമലിൽ (clonmel) താമസിക്കുന്ന കൊല്ലം കുണ്ടറ സ്വദേശി അനൂപ് ജോസഫിൻ്റെയും, കോട്ടയം സ്വദേശികളായ ഷെഫ് രഞ്ജിത്ത്, അഭിലാഷ് ഗോപാലപിള്ള എന്നിവരുടെയും നേതൃത്വത്തിൽ നടത്തിയ ബിരിയാണി മേളയിലൂടെ ലഭിച്ച തുകയ്ക്ക് കൊല്ലം ഡി.വൈ.എഫ്ഐ യൂണിറ്റിന് 200 പി.പി.ഈ കിറ്റുകൾ കൈമാറി. ക്ലോൺമേലിലെ സ്വന്തം വീടുകളിൽ പാചകം ചെയ്ത ബിരിയാണി ചുറ്റുവട്ടത്തും, മറ്റും കൊണ്ടുനടന്ന് വില്പന നടത്തിയാണ് ഈ മൂവർ സംഘം ഇതിനു വേണ്ടുന്ന പണം സമാഹരിച്ചത്. കേരള റഗ്ബി അസോസിയേഷൻ സെക്രട്ടറിയും, കൊല്ലം ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയുമായ ജയകൃഷ്ണൻ്റെ നിർദ്ദേശപ്രകാരമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധ രംഗത്ത്, സന്നദ്ധ സേവനം നടത്തുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വേണ്ടി പി.പി.ഈ കിറ്റുകൾ വാങ്ങാനായി ബിരിയാണി മേള നടത്തിയത്.
കൊല്ലത്ത് വച്ച് നടത്തിയ ഔദ്യോഗിക പരിപാടി, ബഹുമാനപ്പെട്ട കൊല്ലം ഇരവിപുരം എം.എൽ.എ. M.നൗഷാദ് നിർവഹിച്ചു. ആദ്യഘട്ടമായി ലഭിച്ച 200-ഓളം പി.പി. ഈ കിറ്റുകൾ കേരള റഗ്ബി അസോസിയേഷൻ സെക്രട്ടറി ജയകൃഷ്ണൻ്റെ കൈയിൽ നിന്ന് ബഹുമാനപ്പെട്ട എംഎൽഎ നൗഷാദ് ഏറ്റുവാങ്ങി.
കോവിഡ് കാലത്ത് കേരളത്തിന് കൈത്താങ്ങായി ഈ മൂവർ സംഘം വിവിധ ജില്ലകളിൽ നടത്തുന്ന ഭക്ഷ്യധാന്യ കിറ്റ്കളുടെ വിതരണത്തിലും, ഗൾഫിൽ കുടുങ്ങി പോയവർക്ക് നാട്ടിലേക്ക് മടങ്ങി ടിക്കറ്റ് എടുത്തു നല്കിയും എന്നുവേണ്ട അങ്ങനെ പലവിധ രീതികളിൽ വിവിധതരം സഹായങ്ങൾ നിർവഹിച്ചു കൊണ്ടിരിക്കുന്നു. കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന IRPC (Initiative for Rehabilitation and Palliative Care) ആശ്വാസ കേന്ദ്രത്തിനും ഈ കൂട്ടായ്മക്ക് സഹായം എത്തിക്കുവാൻ സാധിച്ചു. കേരളത്തിലെ ഓരോ വ്യക്തികളും താങ്കൾക്ക് സാധിക്കുന്ന വിധത്തിൽ കേരളത്തിന് കൈത്താങ്ങ് ആകണമെന്ന് സജീവ ഇടതുപക്ഷ പ്രവർത്തകരായ ഈ മൂവർസംഘം അഭ്യർഥിക്കുകയും ചെയ്തു.
Kerala Globe News