അയർലണ്ടിൽ പീസ് കമ്മീഷണറായി മനോജ് മെഴുവേലി നിയമിതനായി

Share this

ഡബ്ലിൻ: അയർലണ്ടിലെ ആദ്യകാല മലയാളിയും കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യവുമായ ശ്രീ മനോജ് മെഴുവേലിയ്ക്ക് അയർലണ്ടിന്റെ അംഗീകാരം. പുതിയ പീസ് കമ്മീഷണറായി നിയമിതനായിരിക്കുകയാണ് ഈ ഡബ്ലിൻ മലയാളി. മലയാളം സാംസ്കാരിക സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിക്കുന്ന ശ്രീ മനോജ് മെഴുവേലി ഓ.ഐ.സി.സി അയര്‍ലണ്ടിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും, മുന്‍ സെക്രട്ടറിയും, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നാഷണല്‍ പ്രസിഡന്റും ആയിരുന്നു.

ഡബ്ലിന്‍ ബ്‌ളാക്ക് റോക്ക് ബൂട്ടേഴ്‌സ് ടൗണിലെ സെന്റ് ആന്‍ഡ്രുസ് കോളേജിലെ ഐ.ടി വിഭാഗം മാനേജറായി ജോലി ചെയ്യുകയാണ് ശ്രീ മനോജ് മെഴുവേലി. പീസ് കമ്മീഷണർക്ക് നിയമപരമായ പ്രഖ്യാപനങ്ങൾ നടത്തുന്നതിനും രേഖകൾ സാക്ഷ്യപ്പെടുത്തുന്നതിനും പ്രത്യേക അധികാരം നൽകിയിട്ടുണ്ട്. പീസ് കമ്മീഷണറായുള്ള നിയമനം പൂർണ്ണമായും നീതിന്യായ മന്ത്രിയുടെ വിവേചനാധികാരത്തിൽ പെട്ടതാണ്.

താലാ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ജെന്നി മനോജാണ് ഭാര്യ. അലീന മനോജ്, അലീഷാ മനോജ് എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്. ഡബ്ലിനിലും സമീപ പ്രദേശങ്ങളിലുമായിരിക്കും ശ്രീ മനോജ് മെഴുവേലിയുടെ സേവനം ലഭ്യമാവുക.

Kerala Globe News


Share this