അയർലൻഡിലെ പ്രധാന ഇടതുപക്ഷ പാർട്ടിയായ Sinn Fein നേതൃത്വത്തിലേക്ക് മലയാളിയായ രഞ്ജിത്ത് പുന്നൂസ്

Share this

Wexford: അയർലൻഡിലെ പ്രധാന ഇടതുപക്ഷ പാർട്ടിയായ Sinn Fein പാർട്ടിയുടെ കൗണ്ടി വെക്സ്ഫോർഡിലെ ന്യൂറോസ് ജില്ലാ സെക്രട്ടറിയായി മലയാളിയായ രഞ്ജിത്ത് പുന്നൂസിനെ ഇന്നലെ കൂടിയ വാർഷിക സമ്മേളനം തിരഞ്ഞെടുത്തു. സാമൂഹിക – രാഷ്ട്രീയ മേഖലകളിൽ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ടുള്ള കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് രഞ്ജിത്തിനെ സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മാരി ഡോയൽ, മൈക്കൽ കില്ലൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കോട്ടയം സ്വദേശിയായ രഞ്ജിത്ത് അയർലണ്ടിലെ പ്രസിദ്ധമായ ഫോർ സ്റ്റാർ ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്യുന്നു. കഴിഞ്ഞ വർഷം സ്വന്തം വീട്ടിൽ ബിരിയാണി ഉണ്ടാക്കി സുഹൃത്തുക്കൾക്കും സ്നേഹിതർക്കും നൽകി സംഭരിച്ച തുക ഉപയോഗിച്ച്  400 PPE കിറ്റാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി നൽകിയത്. കോവിഡ് തുടക്ക കാലഘട്ടത്തിൽ ജോലിയൊക്കെ നഷ്ടപ്പെട്ട അസുഖം ബാധിച്ച ഗൾഫിൽ നിന്നുള്ള  20 പേർക്കാണ് സുഹൃത്തുക്കളുമായി ചേർന്ന് നാട്ടിലെത്താൻ ടിക്കറ്റ് എടുത്തു നൽകിയത്. ഇങ്ങനെ വിവിധങ്ങളായ നാടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അതുപോലെതന്നെ ന്യൂറോസ്സ് ജില്ലയിലെ ജി പി ഡോക്ടർ മായി ബന്ധപ്പെട്ട പ്രശ്നം Sinn fein നേതൃത്വത്തിന് റെ ശ്രദ്ധയിൽപ്പെടുത്തുകയും അവർ ഗവൺമെൻറ് ശ്രദ്ധയിൽ കൊണ്ടുവരികയും തുടർന്ന് കഴിഞ്ഞ വർഷം പുതിയൊരു ജനറൽ പ്രാക്ടീഷണറെ ന്യൂ റോസിന് ലഭിക്കുകയുണ്ടായി. 

Kerala Globe News


Share this