ഡ്രോഹിഡ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്: പുതിയ ഭാരവാഹികൾ ചുമതലയേറ്റു

Share this

Drogheda: അയർലണ്ടിൽ ഡ്രോഹിഡ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ഓഫീസ്, മാനേജിംഗ് കമ്മറ്റിയിലേക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പള്ളിവികാരിയായ റവ. ഫാദർ ടി.ജോർജ്ജിന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ട്രഷറർ സ്ഥാനത്തേയ്ക്ക് ശ്രീ ഷെറിൻ മാത്യുവും, സെക്രട്ടറിയായി ശ്രീ ബെന്നി ജോർജ്ജും തിരഞ്ഞെടുക്കപ്പെട്ടു. OSSAE ( സൺ‌ഡേ സ്‌കൂൾ ) പ്രതിനിധി സ്ഥാനവും ശ്രീ ബെന്നി ജോർജ്ജ് വഹിക്കും. യുവതലമുറയുടെ പ്രതിനിധിയായി അലൻ സന്തോഷിനേയും, മർത്തമറിയം (MMVS) വനിതാസമാജം പ്രതിനിധിയായി ശ്രീമതി ബിൻസി തോമസിനേയും തിരഞ്ഞെടുത്തു. ഇന്റേണൽ ഓഡിറ്റർ സ്ഥാനം ശ്രീ സന്തോഷ് കെ.എം. വഹിക്കും. മാനേജിംഗ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ – ശ്രീ റെൻസി രാജൻ ( Ex.officio ) , ശ്രീ ജോബോയ് കുര്യാക്കോസ്, ശ്രീ വിജു ചെറിയാൻ, ശ്രീമതി സോണി ഫിലിപ്പ്,  ശ്രീ സച്ചിൻ ജോൺ, ശ്രീ ബ്ലെസ്സൺ ചാണ്ടി. അടുത്ത ഒരു വർഷത്തേക്കുള്ള കമ്മറ്റി അംഗങ്ങളെയാണ് ഇക്കുറി തിരഞ്ഞെടുത്തിരിക്കുന്നത്.

Kerala Globe News


Share this