ഡബ്ലിൻ: അയർലണ്ടിൽ ഇന്ന് രാത്രിയും നാളെ രാവിലെയുമായി ആഞ്ഞുവീശുമെന്ന് പ്രതീക്ഷിക്കുന്ന യൂനിസ് കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ നിരവധി കൗണ്ടികളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. കോർക്ക്, കെറി, ക്ലെയർ, വാട്ടർഫോർഡ് എന്നീ കൗണ്ടികളിൽ (അതിതീവ്ര കാറ്റ് ) സ്റ്റാറ്റസ് റെഡ് അലർട്ടും, ഡൊനെഗൽ, ലെയ്‌ട്രീം, സ്ലൈഗോ, മേയോ, റോസ്കോമൺ തുടങ്ങിയ കൗണ്ടികളിൽ ഓറഞ്ച് അലർട്ടുമാണ് ( മഞ്ഞുവീഴ്ച ) നൽകിയിരിക്കുന്ന മുന്നറിയിപ്പ്. രാജ്യം മുഴുവനായി യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയും, കനത്ത കാറ്റും, മഞ്ഞുവീഴ്ചയുമാണ് പ്രവചിച്ചിട്ടുള്ളത്. യൂനിസ് കൊടുങ്കാറ്റിനെ “മൾട്ടി-ഹസാർഡ്” ഇവന്റ് വിഭാഗത്തിലാണ് കാലാവസ്ഥാ വിഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഓറഞ്ച്,റെഡ് അലെർട്ടുകൾ നൽകിയിട്ടുള്ള കൗണ്ടുകളിലെ ( 9 കൗണ്ടികൾ ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.
ബസ് ഈറാന്റെ കൗണ്ടി കോർക്കിലെ എല്ലാ സർവീസുകളും രാത്രി 1.00 am മുതൽ 10.00 am വരെ നിർത്തി വെയ്ക്കും.
Status Red – Wind warning for Cork, Kerry and Clare.
Storm Eunice will track quickly over Ireland tonight and Friday morning bringing severe and damaging winds. https://t.co/l8JdKfwZt9 pic.twitter.com/EwnQiS2EjH
— Met Éireann (@MetEireann) February 17, 2022
🚨#StormEunice will bring extremely strong winds, heavy rain and snow on Friday with disruption expected.
Weather warnings are in place across Ireland, including Red #wind and Orange #snow warnings⚠️ https://t.co/OIX2hevnAP
More in our News Story 📰➡️ https://t.co/vnc0uQZuin pic.twitter.com/oqzUxhRM2y
— Met Éireann (@MetEireann) February 17, 2022
Kerala Globe News