ക്ലോൺമൽ: സെൻറ് പാട്രിക്ക്സ് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരേഡിലും വിവിധ കലാപരിപാടികളിലും സജീവസാന്നിധ്യമായി ഇന്ത്യൻ പ്രവാസി സമൂഹം. സാജൻ, ദിയാ, നിതിൻ എന്നിവർ നയിക്കുന്ന ടിപ് – ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് കലാപരിപാടികളിൽ പ്രവാസി സമൂഹം അണിനിരന്നത്. വർണാഭമായ ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടിക്കൊണ്ട് വിൻ്റേജ് കാർ റാലി, വെറ്ററെൻ ആർമി എക്സിബിഷൻ, വിവിധതരം ടാബ്ലോയിഡ്കൾ, ബാൻഡ് മേളങ്ങൾ, അഗ്നിശമന സേനയുടെ പരേഡ്, വമ്പൻ ട്രക്ക്കളുടെ റാലി, വിവിധ സമൂഹങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ അണിനിരന്നു. ഇക്കൊല്ലത്തെ പരേഡിൽ പങ്കെടുത്ത ഇന്ത്യക്കാർക്ക് അഭിമാനമായി ക്ലോൺമൽ കൗണ്ടി കൗൺസിൻ്റെ രണ്ടാം സ്ഥാനവും ലഭിച്ചു. ഇതിന് മുൻപു നടന്ന (2019) പരേഡിൽ, ഇന്ത്യൻ പ്രവാസി സമൂഹം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. വിവിധ കോവിഡ് നിയന്ത്രണങ്ങൾ മൂലം 2019 ന് ശേഷം ഇപ്പോഴാണ് സെൻ്റ് പാട്രിക്സ് ഡേ ആഘോഷങ്ങൾ നടത്തപ്പെടുന്നത്.
Photos: Shades & Shadows
Kerala Globe News