Share this
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ലിമെറിക്ക് ബൈബിള്‍ കണ്വെന്ഷന് ഓഗസ്റ്റ് 25 ന് ആരംഭിക്കും. 2022 ഓഗസ്റ്റ് 25, 26, 27 (വ്യാഴം ,വെള്ളി ,ശനി) തീയതികളില്‍ ലിമെറിക്ക്, പാട്രിക്സ് വെൽ, റേസ്കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്വെന്ഷന് നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഈ വര്‍ഷത്തെ കണ്വെന്ഷന് നയിക്കുന്നത്.
മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം.
കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും.
ധ്യാന ദിവസങ്ങളിൽ രാവിലേയും വൈകിട്ടും മുൻകൂട്ടി ബുക്ക് ചെയ്ത് ഭക്ഷണം വാങ്ങാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ് .
കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന് തോമസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ. റോബിന് തോമസ് : 0894333124
സിബി ജോണി (കൈക്കാരന്): 087141 8392
അനില്‍ ആന്റണി (കൈക്കാരന്) : 0876924225

വാര്‍ത്ത : സെബിന് സെബാസ്റ്റ്യന്‍ (P.R.O)
Related posts:
അയര്‍ലണ്ടിന്റെ പടിഞ്ഞാറേ അറ്റം ആയ ബ്ലാസ്കറ്റ് ദ്വീപുകളില്‍ വീണ്ടും ആളനക്കം!
Carphone Warehouse അയർലണ്ടിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു: 486 പേർക്ക് ജോലി നഷ്ടമാകും
ഗ്രീൻ ലിസ്റ്റ് ഇതരരാജ്യങ്ങളിൽ നിന്നും അയർലണ്ടിലേക്ക് എത്തുന്ന യാത്രക്കാർ കോവിഡ് പരിശോധനാ ഫലം കൈയ്യിൽ...
കേരളത്തിൽ 7 ദിവസത്തിൽ താഴെ സന്ദർശനത്തിനെത്തുന്നവരെ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി
അയർലണ്ട് മലയാളികൾക്ക് ഡിസ്കൗണ്ടോടെ ലക്ഷുറി യാത്രാനുഭവം സമ്മാനിക്കുവാൻ ഷാംറോക്ക് ഹോളിഡേയ്സ്
Share this