Share this
വാട്ടർഫോർഡ്: വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് കമ്യുണിറ്റിയുടെ നേതൃത്വം ഏറ്റെടുത്ത് പുതിയ പ്രതിനിധിയംഗംങ്ങൾ.
പുതിയ കൈക്കാരൻമാരായി ടോം തോമസ്, ലൂയിസ് സേവ്യർ, ടെഡി ബേബി എന്നിവരെയും, സെക്രട്ടറിയായി ജോജി മാത്യു, ജോയിന്റ് സെക്രട്ടറിയായി ലിനെറ്റ് ജിജോ, പി. ആർ. ഒ. മനോജ് മാത്യു, പ്രോഗ്രാം കമ്മിറ്റി കൺവീനർ രേഖ ജിമ്മി, കമ്മറ്റി അംഗങ്ങളായി പി ജെ പ്രസാദ്, ഷാജി ജേക്കബ് , സിജോ പത്രോസ് , ജൂബി സന്തോഷ് , ആഗ്നസ് ആൻ അഗസ്റ്റിൻ , ജോഷി ജോസഫ് , ജോബി എഫ്രേം, അജു ജോസ്, മൗറീൻ ജോസഫ് , ഷിജു കുര്യൻ , രാജി മാത്യു , അമിത് സണ്ണി , ടോം സക്കറിയ, ഹണി റോജിൻ, ടീന റിജോഷ് , ഡോണ ലിമിചൻ എന്നിവരെയും തിരഞ്ഞെടുത്തു.
പുതിയ കൈക്കാരൻമാരായി തിരഞ്ഞെടുക്കപ്പെട്ടവർ ജനുവരി 8 ഞായറാഴ്ച, സെന്റ്. ജോസഫ് & സെന്റ് ബേനിൽട്സ് ദൈവാലയത്തിൽ വി. കുർബാനക്ക് ശേഷം ചാപ്ലെയിൻ ഫാ. ജോമോൻ കാക്കനാട്ടിന്റെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അടുത്ത രണ്ടു വർഷത്തേക്കുള്ള ചുമതലകൾ ഏറ്റെടുത്തു.
പുതിയ നേതൃത്വത്തിൻറെ ആദ്യ പ്രതിനിധിയോഗത്തിൽ, ഫാ. ജോമോൻ കാക്കനാട്ട് പ്രതിനിധികളെ അഭിനന്ദിക്കുകയും വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ സഭാസമൂഹത്തിൻറെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്കായി എല്ലാവരും ഒറ്റക്കെട്ടായി പ്രയത്നിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
Kerala Globe News
Related posts:
ഐറിഷ് മലയാളികൾക്ക് സർപ്രൈസ് ഓണസമ്മാനം നൽകി സാക്ഷാൽ മോഹൻലാൽ
കഞ്ചാവ് കൃഷി അനുവദിക്കണമെന്ന് ഐറിഷ് കർഷകർ
റീഫണ്ടിങ്ങ് - ഒരു വിചിന്തനം
ഐറിഷ് ജനതയ്ക്കായി മലയാളിയുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് പത്രം TIMES DUBLIN പ്രവർത്തനമാരംഭിച്ചു
പുരാതനമായ ഡബ്ലിൻ ക്രൈസ്റ്റ് ചർച്ച് ദേവാലയത്തിന്റെ ചിത്രം വരച്ചുകൊണ്ട് തന്നിലെ കലാകാരനെ വെളിപ്പെടുത്ത...
Share this