വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ ചർച്ച് പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ മെയ് മാസത്തിലെ വാക്കിംഗ് ചലഞ്ചും, മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും വിജയകരമായി അവസാനിച്ചു.

Share this

Waterford: വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ ചർച്ച് കമ്മ്യൂണിറ്റിക്കുവേണ്ടി പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ മെയ് മാസത്തിലെ വാക്കിംഗ് ചലഞ്ചും, മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും വിജയകരമായി അവസാനിച്ചു. മെമ്പേഴ്സിൻറെ ശാരീരികവും മാനസികവുമായ പരിപാലനത്തിന് ഈ ചലഞ്ച് വളരെയേറെ സഹായകരമായി. വാട്ടർഫോർഡിൽ നടക്കുവാനും സൈക്കിളിങ്ങിനും മാത്രമായി നിർമ്മിച്ചിട്ടുള്ള Waterford Greenway, Dumore Cliff walk തുടങ്ങിയ പ്രകൃതിരമണീയമായ സ്ഥലങ്ങൾ ഈ ചലഞ്ചിന് കൂടുതൽ സഹായകമായി. 100 കിലോമീറ്റർ പൂർത്തിയായവർക്ക് മെഡൽ വിതരണം ചെയ്യുന്നതാണ്.

മെയ് ഒന്നാം തീയതി തുടങ്ങിയ 100 km ചലഞ്ച് 31 തീയതിയാണ് അവസാനിച്ചത്.77 ആളുകളാണ് ചലഞ്ചിൽ പങ്കെടുത്തത് അതിൽ 46 ആളുകൾ 100 കിലോമീറ്റർ പൂർത്തിയാക്കി . എല്ലാം മെമ്പേഴ്സുംകൂടി 6845km കിലോമീറ്റർ നാലാഴ്ച കൊണ്ട് നടന്നു. ചലഞ്ചിൽ പങ്കെടുത്ത എല്ലാവർക്കും പള്ളി വികാരി ഫാ. ജോമോൻ കാക്കനാട്ടും , ഷിജു ശാസ്താംകുന്ന്(പ്രസിഡണ്ട് ), ജോസ് മോൻ എബ്രഹാം (സെക്രട്ടറി), പിതൃവേദി കമ്മിറ്റിയും നന്ദി രേഖപ്പെടുത്തി.
വാക്കിംഗ് ചലഞ്ചിൽ നടക്കുന്നതിനിടെ ഒപ്പിയെടുത്ത ഫോട്ടോകളിൽ, മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയിച്ച ഫോട്ടോയും വിജയികളുടെ പേരും താഴെ ചേർക്കുന്നു..

ഒന്നാം സമ്മാനം – Amith Pareman Sunny

 

രണ്ടാം സമ്മാനം രണ്ട് പേർക്ക്  – Joemol Josemon and Victor George.

മൂന്നാം സമ്മാനം – Nincy Goggy

 

മെമ്പേഴ്സിന്‍റെ ആവശ്യപ്രകാരം ജൂൺ മുതൽ സെപ്റ്റംബർ വരെ 350 കിലോമീറ്റർ ചലഞ്ചുംകൂടി ആരംഭിച്ചു.

വാർത്ത അയച്ചത്: മനോജ് മാത്യു, വാട്ടർഫോർഡ്‌ 

കേരളാ ഗ്ലോബ് ന്യൂസ് 


Share this