വാട്ടർഫോർഡ്: മലയാളികളുടെ നേതൃത്വത്തിലുള്ള വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന് വാട്ടർഫോഡ് സിറ്റി കൌൺസിൽ 9 ഏക്കർ ഭൂമി അനുവദിച്ചു. വൈക്കിങ്സിന്റെ ആത്മാർത്ഥമായ പ്രയത്നത്തിന്റെ ഫലമായി വൈകിങ്സിന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന “സ്വന്തമായൊരു ഗ്രൗണ്ട്” ഈ ക്രിസ്മസ് മാസത്തിൽ യാഥാർഥ്യമായി.ഒരു ഗ്രൗണ്ടും അനുബന്ധ സൗകര്യങ്ങളോടുകൂടിയ 9 ഏക്കർ ഭൂമിയുടെ താക്കോൽദാനം വൈകിങ്സ് V-Fiesta 2K23 ചടങ്ങിൽ വെച്ച് കൗൺസിലർ ഇമൻ ക്വിൻലൻ നടത്തി. ഈ ഗ്രൗണ്ടിൽ ബാഡ്മിന്റൺ ,വടംവലി കോർട്ടുകൾ,മൺസ്റ്റർ ക്രിക്കറ്റ് ലീഗ് പ്രവേശനത്തിനനുയോജ്യമായ ക്രിക്കറ്റ് ഗ്രൗണ്ട് എന്നിവയാണ് കമ്മിറ്റിയുടെ ഈ വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ.
കൂടാതെ വാട്ടർഫോർഡിലെ മലയാളികൾക്ക് വേണ്ടി 1500 ഇരിപ്പിടങ്ങളുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കമ്മ്യൂണിറ്റി ഹാൾ ആണ് ആ മണ്ണിലെ വൈകിങ്സ്ന്റെ സ്വപ്ന പദ്ധതി. പ്രവാസി മലയാളികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുമ്പോൾ വാട്ടർഫോർഡ് വൈക്കിങ്സ് പോലുള്ള ക്ലബ്ബ്കളുടെ പ്രവർത്തനം പ്രവാസിസമൂഹത്തിന് മുതൽകൂട്ടാകുമെന്നതിന് സംശയമില്ല. ക്ലബ്ബിന്റെ പ്രവർത്തിനാവശ്യമായ സർവ്വ പിന്തുണയും പൊതു സമൂഹത്തിൽനിന്നും അഭ്യർത്ഥിച്ചിരിക്കുകയാണ് വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ് മാനേജ്മന്റ് കമ്മറ്റി.
വാർത്ത: റോജിൻ ഉലഹന്നാൻ
കേരളാ ഗ്ലോബ് ന്യൂസ്