ലിമെറിക്ക് : ലിമെറിക്ക് സീറോ മലബാർ സഭയുടെ 2021-2022 വര്‍ഷത്തെ പ്രവർത്തനങ്ങൾക്കായുള്ള അല്മായ നേതൃത്വത്തെ തെരഞ്ഞെടുത്തു .കൈക്കാരന്മാരായി അനിൽ ആന്റണി, സിബി ജോണി, എന്നിവരും സെക്രട്ടറിയായി ബിനോയി കാച്ചപ്പള്ളി, പി .ആർ .ഓ ആയി സെബിൻ സെബാസ്റ്റ്യൻ, യൂത്ത് അനിമേറ്റേഴ്സായി ആന്റണി റെജിൻ ജോർജ്, ദിവ്യ ആൻസ്, സെൻട്രൽ കമ്മറ്റി മെംബേർസ് ആയി ജോജോ ദേവസ്സി, സിബി ജോണി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. 2021 വര്‍ഷത്തെ കൈക്കാരനായി അനിൽ ആന്റണി ശനിയാഴ്ച നടന്ന ദിവ്യബലി മദ്ധ്യേ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
2021-2022 വര്‍ഷത്തെ പ്രതിനിധിയോഗ അംഗങ്ങള്‍ താഴെ പറയുന്നവരാണ്.
റെവ.ഫാ.റോബിന് തോമസ് (അധ്യക്ഷന്‍), അനിൽ ആന്റണി, സിബി ജോണി, ബിനോയി കാച്ചപ്പിള്ളി, സെബിൻ സെബാസ്റ്റ്യൻ, ആന്റണി റെജിൻ ജോർജ്, ജോജോ ദേവസ്സി, ജസ്റ്റിൻ ജോസഫ്, സോണി സക്കറിയ, റോബിൻ ജോസഫ്, ജിൻസൺ വി ജോർജ്, ജോൺസൻ തോമസ്, ജെഫ്റി ജെയിംസ്, ദിവ്യ ആൻസ്, ലിസമ്മ രാജു, ലീന ഷെയ്സ്, ചിഞ്ചു പ്രവീൺ, സിമി ജിസ്, രമ്യ ജിതിൻ, ബിന്ദു റ്റിസൺ.
സീറോ മലബാര്‍ ചര്‍ച് ലിമെറിക്ക് ചാപ്ലയിന്‍ റെവ.ഫാ.റോബിന് തോമസ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരുകയും മുന്‍ വര്‍ഷത്തെ കൈക്കാരന്മാര്ക്കും കമ്മറ്റി അംഗങ്ങള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു .
വാർത്ത : സെബിൻ സെബാസ്റ്റ്യൻ (പി.ആർ.ഓ,സീറോ മലബാർ ചർച്ച്, ലിമെറിക്ക്)
Kerala Globe News
Related posts:
തിന്നു മരിക്കുന്ന മലയാളി! ഭക്ഷണശീലങ്ങളിലെ അനാരോഗ്യപ്രവണതയെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
ചുരിദാറും മുണ്ടും ധരിച്ച് മലയാളി വേഷത്തിൽ ഡാൻസ്: വയറലായി നാവനിലെ മിൽബറി നഴ്സിംഗ് ഹോമിന്റെ ജറുസലേമ ഡാ...
മാരകായുധങ്ങളുമായി ഡബ്ലിനെ വിറപ്പിക്കുന്ന കൗമാര ഗ്യാങ്ങിനെതിരെ പെറ്റീഷൻ: നമ്മുക്കും പങ്കാളികളാകാം.
ലോക പ്രശസ്തരായ 10 ഐറിഷ് പ്രതിഭകൾ: ഇവരിൽ ആരെയൊക്കെ നിങ്ങൾക്കറിയാം?
ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ റഷ്യയ്ക്ക് സ്വന്തം: മകൾക്ക് ആദ്യ വാക്സിൻ നൽകി പ്രസിഡന്റ് പുടിൻ