ജുവനൈൽ കുറ്റകൃത്യങ്ങൾ അയർലണ്ടിൽ ആശങ്കാജനകമാകുംവിധം വർദ്ധിക്കുകയാണ്. പ്രത്യേകിച്ച് പട്ടണപ്രദേശങ്ങളിൽ. യുവാക്കൾ, പ്രധാനമായും കൗമാരക്കാർ കത്തി, സ്ക്രൂഡ്രൈവർ, ചുറ്റിക എന്നിവ ഉപയോഗിച്ച് സായുധരായി ഡബ്ലിനിലെ പ്രാന്തപ്രദേശങ്ങളെ മുഴുവൻ ഭയപ്പെടുത്തുന്നു. അവർ സംഘടിതരായി പ്രവർത്തിക്കുന്നു. അയർലണ്ടിലെ നിയമങ്ങൾക്ക് അവരെ ഒന്നും ചെയ്യുവാൻ കഴിയുന്നില്ല. ജുവനൈൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച ഐറിഷ് നിയമം വളരെ മൃദുലമാണ്, മാത്രമല്ല അത്തരം ക്രിമിനൽ, നീച പ്രവൃത്തികളെ തടയുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നില്ല. ഒറ്റക്കോ കൂട്ടമായോ പോലും നടക്കുമ്പോൾ ഭയപ്പെടേണ്ട സാഹചര്യം ഈ കൗമാരക്കാർ സൃഷ്ടിക്കുകയാണ്. അയർലണ്ടിൽ തന്നെ എത്രയോ മലയാളികൾക്കാണ് ഈകൂട്ടരെകൊണ്ട് ഉപദ്രവങ്ങൾ നേരിട്ടിരിക്കുന്നത്. ഇതിനൊരു അവസാനം കുറിക്കുക എന്ന ലക്ഷ്യത്തോടെ CHANGE.ORG ൽ ഒരു പെറ്റീഷനുമായി എത്തിയിരിക്കുകയാണ് Peadar Lutzu എന്ന വ്യക്തി. ജസ്റ്റീസ് മിനിസ്റ്റർക്ക് അയക്കുവാനായി തയ്യാറാക്കുന്ന ഈ പരാതി പ്രധാനമന്ത്രിയുടെയും ഗാർഡ കമ്മീഷ്ണറുടെയും ശെദ്ധയിൽപെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. രണ്ടായിരത്തോളം പേർ ഇതിനകം തന്നെ ഈ പരാതിയിൽ ഒപ്പുവെച്ചു കഴിഞ്ഞു.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ നിങ്ങൾക്കും ഇതിൽ അണിചേരാം.
https://www.change.org/p/minister-for-justice-juvenile-crimes-are-on-the-rise-and-irish-judiciary-system-has-failed-it-s-time-to-act
Kerala Globe News