ക്ലോൺമേൽ: അയർലണ്ടിലെ, കൗണ്ടി ടിപ്പറേറിയിലെ അതി പുരാതനനഗരമായ ക്ലോൺമേലിൽ, ഇന്ത്യൻ കർഷക സമരത്തിന് ഇന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്, ഐക്യദാർഢ്യ പ്രഖ്യാപന റാലിയും സമ്മേളനവും നടന്നു. ക്ലോൺമേല്ലിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൻറെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പരിപാടിയിൽ അയർലൻഡിലെ വിവിധ കാർഷിക മേഖലയിൽ ഉള്ളവരും, രാഷ്ട്രീയ നേതൃനിരയിൽ ഉള്ളവരും ഇന്ത്യൻ കർഷക സമരത്തിന് ഐക്യദാർഢ്യവും സമ്പൂർണ പിന്തുണയും പ്രഖ്യാപിക്കുക ഉണ്ടായി. ക്ലോൺമേലിലെ, ഇന്ത്യൻ പ്രവാസി സമൂഹത്തിൽ നിന്നും ലിജോ ജോസഫ് ജോസഫ്, സ്വാഗത പ്രസംഗം നടത്തിക്കൊണ്ട് പരിപാടി തുടങ്ങുകയും തുടർന്ന്, കൗൺസിലർ റിച്ചി മെല്ലോയി ഐക്യദാർഢ്യ പ്രഖ്യാപന റാലി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
കൗൺസിലർ റിച്ചി, ഗവൺമെൻറ് നയപരിപാടികൾ കോർപ്പറേറ്റുകൾക്ക് മാത്രമല്ല ചെറുകിട കർഷകരുടെ ആവശ്യങ്ങൾ കൂടെ പരിഗണിക്കപ്പെടേണ്ടതാണ് എന്ന് ഊന്നിപ്പറയുകയും, ചെറുകിട പ്രാദേശിക കാർഷിക സംഘങ്ങളുടെയും വ്യാപാര മേഖലയുടെയും അവസ്ഥകളെ പറ്റി വാചാലൻ ആവുകയും ചെയ്തു. ഇന്ത്യൻ കർഷക സമരത്തിന് അദ്ദേഹം എല്ലാവിധ പിന്തുണയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
രാവിലെ 10:15 ന്, ഓൾഡ് ടെസ്കോ കാർ പാർക്ക് ടൗണിൽ നിന്നു തുടങ്ങിയ റാലി, ക്ലോൺമേൽ നഗരത്തിനെ വലംവെച്ച്, ചരിത്രപ്രസിദ്ധമായ മെയിൻ ഗാർഡ് മ്യൂസിയത്തിൽ പര്യവസാനിച്ചു. തുടർന്ന് നടന്ന പ്രസ്തുത പരിപാടിയിൽ അയർലണ്ടിലെ വിവിധ രാഷ്ട്രീയ, കാർഷിക നേതൃനിരയിൽ ഉള്ള വ്യക്തികൾ ഇന്ത്യൻ കാർഷിക സമരത്തിന് പിന്തുണയും ഐക്യദാർഢ്യ പ്രഖ്യാപനവും നടത്തി. കൗൺസിലർ പാറ്റ് ഇംഗ്ലീഷ്, കാർഷിക വിളകളുടെ പൂഴ്ത്തി വെയ്പ്, കരിഞ്ചന്തയും കൃത്രിമ വിലക്കയറ്റം മുതലായ കാര്യങ്ങളെപ്പറ്റി വിശദീകരിക്കുകയും, ഇന്ത്യൻ കർഷകരുടെ ഉൽക്കണ്ഠ ഉൾക്കൊള്ളുന്നു എന്നും, ഇന്ത്യയിലെ കാർഷിക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
മുൻ ടി.ഡി സീമുസ് ഹീലി, പുതുതായി കൊണ്ടുവന്നിരിക്കുന്ന കാർഷിക നിയമങ്ങൾ, കർഷകരെ വൻകിട കോർപ്പറേറ്റുകളുടെ മുൻപിൽ അടിയറ വെപ്പിക്കുന്ന ആണെന്നും, പൊതു നിയമങ്ങൾ കാർഷികവൃത്തി കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന തുല്യമാണെന്നും പ്രസ്താവിക്കുകയും, ഇന്ത്യൻ കർഷകരുടെ സമരത്തിന് എല്ലാവിധ വിജയാശംസകളും നേരുകയും ചെയ്തു. പീപ്പിൾ ബിഫോർ പ്രോഫിറ്റ് പാർട്ടിയുടെ ഔദ്യോഗിക പ്രതിനിധിയായ അന്ന വാൽഷ്, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ കാർഷിക സമരങ്ങളും, ഈയടുത്തകാലത്തായി അയർലൻഡിൽ ഉണ്ടായ ബീഫ് വ്യവസായിക സമരവും തമ്മിലുള്ള സാദൃശ്യങ്ങൾ ചൂണ്ടിക്കാണിക്കുകയും, ഇന്ത്യൻ കർഷകർക്ക് അ എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്തു.
കൗൺസിലർ മൈക്കിൾ മർഫി, കാർഷിക ഉന്നമനത്തിനായുള്ള പുതിയ നിയമനിർമ്മാണങ്ങൾ കുറിച്ചും, കാർഷിക സംരംഭങ്ങൾക്ക് നൽകേണ്ട പ്രത്യേക സാമ്പത്തിക ഉത്തേജന പരിപാടികളെ കുറിച്ചും വാചാലനായി, ഒപ്പം അദ്ദേഹം ലോകത്തിനാകെ അനുകരണീയമാണ് ഇന്ത്യൻ കാർഷിക വ്യവസായ വിപ്ലവം എന്ന കാര്യം എടുത്തുപറയുകയുണ്ടായി. ഇന്ത്യൻ കർഷകരുടെ സമരത്തിന് അദ്ദേഹം ഐക്യദാർഢ്യവും സമ്പൂർണ്ണ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് പരിപാടിയുടെ കൺവീനർ അനൂപ് ജോസഫ്, കർഷകരുടെ പ്രശ്നങ്ങൾ ലോകത്ത് എല്ലായിടത്തും ഏകദേശം ഒരേ പോലെ ആണെന്ന് എന്ന കാര്യം എടുത്തു പറയുകയും തുടർന്ന്, ഏവർക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു, ഒപ്പം ഈ ഐക്യദാർഢ്യ പ്രഖ്യാപന റാലിയും സമ്മേളനത്തിനും അയർലണ്ടിലെ രാഷ്ട്രീയ കാർഷിക സമൂഹം തന്ന പിന്തുണയ്ക്ക് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ഉണ്ടായി.







വാർത്ത: രഞ്ജിത്
Related posts:
ജീസസ് യൂത്ത് ( MUNSTER ) ഒരുക്കുന്നു - ENLIGHTEN: രജിസ്ട്രേഷൻ ഒരാഴ്ചകൂടി മാത്രം
തിന്നു മരിക്കുന്ന മലയാളി! ഭക്ഷണശീലങ്ങളിലെ അനാരോഗ്യപ്രവണതയെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
ലെവൽ 5 നിയന്ത്രണങ്ങൾ കർശനമാക്കും: നിയമലംഘകർക്ക് 500 യൂറോ സ്പോട്ട് ഫൈൻ: ഹൗസ് പാർട്ടികൾ നടത്തിയാൽ 1000...
ചൈൽഡ് മൈൻഡിംഗിനായി 62 ശതമാനം നേഴ്സുമാരും ANNUAL LEAVE എടുത്തതായി INMO സർവേ ഫലം
അയർലണ്ടിൽ ആദ്യ കുർബാന സ്വീകരണങ്ങൾ ഈ സമ്മറിൽ തന്നെ നടക്കുവാൻ സാധ്യത.