അയർലണ്ടിലെ ദ്രോഹ്ഡയിൽ നിര്യാതനായ അജയ് മാത്യൂസിന്റെ ( 47 ) ഭൗതീക ശരീരം ഏപ്രിൽ 17 ന് ദ്രോഹ്ഡ സെയിന്റ് പീറ്റേഴ്സ് ദേവാലയങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളും. ഭൗതീക ശരീരം ഏപ്രിൽ 15 വ്യാഴാഴ്ച വൈകിട്ട് 4 മണിമുതൽ 6 മണിവരെയും ഏപ്രിൽ 16 വെള്ളിയാഴ്ച 4 മണിമുതൽ 6 മണിവരെയും P Townley & Sons Funeral Home ൽ (Crosslanes, Drogheda, Co Louth, A92 XN75) പൊതുജനങ്ങൾക്ക് ദർശിക്കാവുന്നതാണ്.
തുടർന്ന് ഏപ്രിൽ 17 ശനിയാഴ്ച covid-19 സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ മൂലം തികച്ചും സ്വകാര്യമായ സംസ്കാര ശുശ്രൂഷകൾക്കു ശേഷം, ദ്രോഹ്ഡ സെയിന്റ് പീറ്റേഴ്സ് ചർച്ച് ഓഫ് അയർലണ്ട് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളപ്പെടും. ദ്രോഹ്ഡ സെയിന്റ് പീറ്റേഴ്സ് ആൻഡ് സെയിന്റ് പോൾസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ റ്റി ജോർജ്ജ് സംസ്കാര ശുശ്രൂഷകൾക്കും ദിവ്യബലിക്കും നേതൃത്വം നൽകും.
പൊതുസമ്മേളനങ്ങൾ സംബന്ധിച്ച സമീപകാല സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കാരണം, അജയ് യുടെ സംസ്കാരശുശ്രൂഷകൾക്ക് വളരെ പരിമിതമായ ആളുകൾക്കേ പങ്കെടുക്കാനാകൂ.
പൊതു ദർശനത്തിന് എത്തുന്നവർ കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക. സാമൂഹിക അകലം പാലിക്കൽ, ഫെയ്സ് മാസ്കുകൾ തുടങ്ങിയവ കരുതുക.
ഫ്യൂണറൽ ഹോമിന് പുറത്ത് പരമാവധി 5 ആളുകൾ മാത്രവും, മറ്റുള്ളവർ കാറിനുള്ളിലും കാത്തിരിക്കണം.
ഒരേ സമയം 2 പേർക്ക് 2 മിനിറ്റ് മാത്രമേ ഫ്യൂണറൽ ഹോമിന് ഉള്ളിൽ സമയം അനുവദിക്കൂ. സെൽഫികളോ ഫോട്ടോഗ്രാഫുകളോ അനുവദനീയമല്ല. കൂടുതൽ വിവരങ്ങൾക്ക്, ആവശ്യമെങ്കിൽ, 0894785328, 087055906 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
സംസ്കാര ചടങ്ങുകളുടെ വീഡിയോ ലൈവ് സ്ട്രീമിംഗ് ഏപ്രിൽ 17 ശനിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ തത്സമയം കാണാനാകും. താഴെയുള്ള ലിങ്ക് പരിശോധിക്കുക.
പുഞ്ചിരി തൂകുന്ന ഒരു മുഖം കൂടി നമുക്കിടയിൽനിന്നും വിടവാങ്ങുന്നു.
അജയ് മാത്യൂസിന്റെ ഭൗതീക ശരീരം ഏപ്രിൽ 17 ന് ദ്രോഹ്ഡ…
Posted by Sahrdaya on Wednesday, April 14, 2021
Kerala Globe News
Related posts:
ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ നാളെ ശനിയാഴ്ച
H1B, H4 വിസകൾ അനുവദിക്കുന്നത് നിർത്തി ട്രംപ് ഭരണകൂടം: ഇന്ത്യയെ ബാധിക്കും.
ഡ്രോഗിഡയിൽ അജയ് മാത്യു നിര്യാതനായി: ആദരാഞ്ജലികൾ
കടുവാക്കുന്നേൽ കുറുവച്ചനായി തിയേറ്ററുകളെ ഇളക്കിമറിക്കുവാൻ സൂപ്പർ സ്റ്റാർ സുരേഷ്ഗോപി.
ഓക്സ്ഫോർഡ്-ആസ്ട്രാസെനെക വാക്സിനേഷൻ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ നിർത്തിവെച്ചു: വാക്സിനുകൾക്കിടയിലും കോ...