മഹാരാഷ്ട്രയിലെ നാസിക്കിൽ ഓക്സിജൻ ടാങ്ക് ചോർന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ വെന്റിലേറ്ററിലുണ്ടായിരുന്ന 22 കൊവിഡ് രോഗികൾ മരിച്ചു. നാസിക്കിലെ സാക്കീർ ഹുസ്സൈൻ ആശുപത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. ആശുപത്രിയുടെ അടുത്ത് ഓക്സിജൻ സംഭരിച്ചിരുന്ന ടാങ്കിലുണ്ടായ ചോർച്ചയെ തുടർന്ന് വെന്റിലേറ്ററിലേക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെട്ടാണ് ഈ ദുരന്തം ഉണ്ടായത്. 80 ഓളം രോഗികൾ വെന്റിലേറ്ററിൽ ഉണ്ടായിരുന്ന സമയത്താണ് അപകടം നടന്നത്. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
#WATCH | An Oxygen tanker leaked while tankers were being filled at Dr Zakir Hussain Hospital in Nashik, Maharashtra. Officials are present at the spot, operation to contain the leak is underway. Details awaited. pic.twitter.com/zsxnJscmBp
— ANI (@ANI) April 21, 2021
Kerala Globe News