1876 ൽ സ്ഥാപിതമായ അയർലണ്ടിലെ പ്രശസ്തമായ ക്ലോണ്ടാർഫ് ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ കോച്ചായി സ്ഥാനമേൽക്കുന്നത് മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റനും, അർജുനാ അവാർഡ് ജേതാവുമായ അഞ്ജു ജെയിനാണ്. 1993 മുതൽ 2005 വരെ ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ നിറ സാന്നിധ്യമായിരുന്ന അഞ്ജു ജെയിൻ, നാല് ലോക കപ്പുകൾ കളിച്ചിട്ടുള്ള ഒരേയൊരു ഇന്ത്യൻ വനിതാ താരമാണ്. ടീമിന്റെ വിക്കറ്റ് കീപ്പർ കൂടിയായിരുന്നു അഞ്ജു. ക്ലോൺടാർഫ് ക്രിക്കറ്റ് ക്ലബ്ബിന്റെ ഭാഗമായ പുരുഷ – വനിതാ – യുവ കായികതാരങ്ങളെയെല്ലാം പരിശീലിപ്പിക്കുക ഇനി ഈ മുൻ ഇന്ത്യൻ കായിക താരമാകും. ഇന്ത്യൻ, ബംഗ്ലാദേശ് വനിതാ ടീമുകളുടെ പരിശീലകയായും അഞ്ജു സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ട്രെന്റ് ജോൺസൺ, ആൻഡ്രൂ ബോത തുടങ്ങിയ പ്രശസ്ത ഐറിഷ് താരങ്ങളുടെ പരിശീലന കേന്ദ്രം കൂടിയായിരുന്നു ക്ലോൺടാർഫ് ക്രിക്കറ്റ് ക്ലബ്ബ്. നിരവധി ഇന്റർവ്യൂകളുടെ കടമ്പ കടന്നാണ് അഞ്ജു ഈ സ്ഥാനത്തേയ്ക്കെത്തുന്നത്. ഇപ്പോഴുള്ള പരിശീലകയായിരുന്ന ഇസബൽ ജോയ്സ് സ്ഥാനമൊഴിഞ്ഞതിനാലാണ് ക്രിക്കറ്റ് ക്ലബ്ബ് പുതിയ പരിശീലകയെ തേടിയത്.
As some of you may be aware, in November 2020 we began the search for a new Director of Coaching with Isobel Joyce…
Posted by Clontarf Cricket Club on Thursday, April 1, 2021
Kerala Globe News