അയർലണ്ടിലെ അസ്ട്രസെനെക്ക വാക്സിനുകളുടെ ഉപയോഗം താൽക്കാലികമായി നിർത്തിവച്ചതായി ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) ഡോ. റോനൻ ഗ്ലിൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. വാക്സിൻ കുത്തിവയ്പിന് ശേഷം മുതിർന്നവരിൽ ഗുരുതരമായ രക്തം കട്ടപിടിക്കുന്ന നാല് പുതിയ കേസുകൾ കണ്ടെത്തിയെന്ന നോർവീജിയൻ മെഡിസിൻസ് ഏജൻസിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ഈ നടപടി. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിക്ക് (എൻഐസി) ശനിയാഴ്ച വൈകുന്നേരം ലഭിച്ച ഈ പുതിയ വിവരത്തെത്തുടർന്നാണ് അയർലണ്ടിലെ അസ്ട്രാസെനെക്ക വാക്സിനേഷൻ താൽക്കാലികമായി നിർത്തിയിരിക്കുന്നത്. എന്നാൽ വാക്സിനും രക്തം കട്ടപിടിക്കുന്നതും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഒരു മുൻകരുതൽ എന്ന നിലയിലാണ് ഈ താൽകാലിക നടപടി.
ബൾഗേറിയ, നോർവേ, ഐസ് ലാൻഡ്, ഡെന്മാർക്ക് തുടങ്ങി യൂറോപിയൻ രാജ്യങ്ങളും ഏഷ്യൻ രാജ്യമായ തായ്‌ലൻഡും അസ്ട്രസെനെക്ക വാക്സിനുകളുടെ ഉപയോഗം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. എന്നാൽ ജർമനിയും, ഫ്രാൻസും അസ്ട്രസെനെക്ക വാക്സിനുകളുടെ ഉപയോഗം തുടരുവാൻ തീരുമാനിച്ചിട്ടുണ്ട്.
KERALA GLOBE NEWS