കഴിഞ്ഞ വർഷം യു.കെ.യിലെ മുഴുവൻ സ്റ്റോറുകളും അടച്ചതിനു പിന്നാലെ കാർഫോൺ വെയർഹൗസ് അയർലണ്ടിലെയും പ്രവർത്തനം അവസാനിപ്പിക്കുന്നു. വിവിധ കൗണ്ടികളിലായി സ്വന്തമായി പ്രവർത്തിക്കുന്ന 69 സ്റ്റോറുകളും മറ്റ് ഷോപ്പുകളോട് ചേർന്ന് പ്രവർത്തിക്കുന്ന 12 ഔട്ട്ലെറ്റുകളും അടയ്ക്കും. ഇതുമൂലം 486 പേർക്ക് ജോലി നഷ്ടമാകും. മൊബൈൽ ഫോൺ അനുബന്ധ സേവനങ്ങൾ നൽകുന്ന അയർലണ്ടിലെ മികച്ച സ്റ്റോർ ആയിരുന്നു കാർഫോൺ വെയർ ഹൗസ്. ഡിക്സൺസ് കാർഫോൺ എന്ന കമ്പനിയാണ് ഈ ഷോപ്പുകളുടെയെല്ലാം ഉടമ. ഇതേ കമ്പനിയുടെ ഉടമസ്ഥതയിലാണ് കറീസ് പി.സി. വേൾഡ് പ്രവർത്തിക്കുന്നത്. എന്നാൽ കറീസും അതിൽ പ്രവർത്തിക്കുന്ന കാർഫോൺ വെയർ ഹൗസ് ഇൻ സ്റ്റോർസും പ്രവർത്തനം തുടരും. ജനങ്ങൾ കൂടുതലായി ഓൺലൈൻ ഷോപ്പിംഗിലേക്ക് മാറിയതും, സിം ഫ്രീ ഫോണുകൾ കൂടുതലായി വിറ്റഴിയപ്പെടുന്നതുമാണ് കാർഫോൺ വെയർ ഹൗസിനെ പ്രതിസന്ധിയിലാക്കിയത്.
Kerala Globe News