5 വർഷങ്ങൾക്ക് മുൻപ് ജൂലൈ 10 – ന് ബാഹുബലി ദി ബിഗിനിംഗ് എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ആരും പ്രതീക്ഷിച്ചിരുന്നില്ല ഇന്ത്യൻ സിനിമയിൽ ഇങ്ങനൊരു ചിത്രം. അവതരണത്തിലും കഥപറച്ചിലിലും ആക്ഷൻ ഗ്രാഫിക്സിലും ഇന്ത്യൻ സിനിമാ പ്രേക്ഷകർ അതുവരെ കാണാത്ത ഒരു പുതുമ ബാഹുബലി എന്ന ചിത്രത്തിന് സമ്മാനിച്ചത് ബ്രഹ്മാണ്ഡ ചിത്രം എന്ന ഖ്യാതി ആയിരുന്നു. സംവിധാനത്തിലെ ബ്രില്ലിയൻസ് എന്താണെന്ന് രാജമൗലി കാട്ടികൊടുത്തപ്പോൾ ബാഹുബലിയ്ക്ക് അഭ്രപാളിയിൽ ജീവൻ നൽകിയ പ്രഭാസ് എന്ന നടൻ പ്രേക്ഷകഹൃദയത്തിലേക്ക് നടന്നുകയറുകയായിരുന്നു. ബാഹുബലി എന്ന ചിത്രം തെലുങ്കുസിനിമയിലെ ഒരു നായകനടൻ എന്ന നിലയിൽനിന്നും ലോകമറിയുന്ന ഒരു ഇന്ത്യൻ താരമായി പ്രഭാസിന്റെ വളർത്തി. ലക്ഷണമൊത്ത ഒരു വാണിജ്യ ചിത്രം എന്നതിനുമുപരി ഹോളിവുഡിൽ മാത്രം കണ്ടുശീലിച്ചിരുന്ന ദ്ര്യശ്യഅനുഭവം ഇന്ത്യൻ സിനിമയിലേക്ക് കൂടി കൊണ്ടുവന്ന ചിത്രമായിരുന്നു ബാഹുബലി.
ചിത്രത്തിൽ നിന്ന് ഒരു സ്റ്റിൽ പങ്കിട്ടുകൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ പ്രഭാസ് ബാഹുബലിയുടെ ഓർമ്മ പുതുക്കിയത്.
ബാഹുബലി തെലുങ്കിലും തമിഴിലും ചിത്രീകരണം ആരംഭിച്ച് മലയാളത്തിലേക്കും ഹിന്ദിയിലേക്കും ഡബ്ബ് ചെയ്തു. ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യയിൽ ചിത്രം തരംഗം സൃഷ്ടിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായി മാറി, ലോകത്ത് ഏറ്റവുമധികം വരുമാനം നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി, പുറത്തിറങ്ങിയ സമയത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദക്ഷിണേന്ത്യൻ ചിത്രമായി ഇത് മാറി. അതിന്റെ ഹിന്ദി ഡബ്ബ് പതിപ്പും ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രമായി നിരവധി റെക്കോർഡുകൾ തകർത്തു. 180 കോടി രൂപ മുതൽമുടക്ക് വന്ന ചിത്രത്തിന് 685.5 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷൻ ലഭിച്ചു.
ചിത്രത്തിൽ ദേവസേനയായി അരങ്ങുതകർത്ത അനുഷ്കയുടെ ട്വീറ്റന് പ്രഭാസ് നൽകിയ മറുപടി കാണാം:
?❤#5YearsForBaahubaliRoar || #Prabhas || #BaahubaliTheBeginning || #Baahubali || #AnushkaShetty pic.twitter.com/xkCMLpJw07
— Prabhas ❁ (@Iam_Malik_ViP) July 9, 2020
കേരളാ ഗ്ലോബ് ന്യൂസ്