ഈ വാലന്റൈൻസ് ഡേയ്ക്ക് സമ്മാനമായി ലഭിക്കുന്നത് സുന്ദരമായ റോസാപൂക്കളുടെ ഒരു പൂച്ചെണ്ടാണെങ്കിൽ അതിന്റെ സുഗന്ധം ഒന്നാസ്വദിക്കുവാൻ ശ്രമിച്ചാൽ ചിലപ്പോൾ കിട്ടുന്നത് വറുത്ത എണ്ണയുടെ കൊതിയൂറും ഗന്ധമാവും. നിങ്ങൾ ഡബ്ലിൻ നിവാസിയാണെങ്കിൽ തീർച്ചയായും അതിനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ചിക്കൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ചിക്ക് റെസ്‌റ്റോറന്റും, ഡെലിവെറൂ ഡെലിവെറി കമ്പനിയും ചേർന്ന് ഈ വാലന്റൈൻസ് ഡേയ്ക്ക് ഒരുക്കിയിരിക്കുന്നത് വ്യത്യസ്തമായ ഒരു പൂചെണ്ടാണ്. ചുവപ്പും, പിങ്കും കലർന്ന റോസാപ്പൂക്കളുടെ കിറ്റിൽ 12 ചിക്കൻ നഗ്ഗുകൾ, 12 നീളമുള്ള കോക്ടെയ്ൽ സ്റ്റിക്കുകൾ, അച്ചാറിൽ മുക്കിയ ഉള്ളി, CHICC ന്റെ സിഗ്നേച്ചർ പിങ്ക് വെളുത്തുള്ളി മയോ എന്നിവ അടങ്ങിയിരിക്കുന്നു. ഡബ്ലിൻ നഗരത്തിൽ വാലന്റൈൻസ് ഡേ വ്യസ്ത്യസ്തമായി ആഘോഷിക്കുവാനാഗ്രഹിക്കുന്നവർക്കായി വ്യത്യസ്തമായ ഒരു മാർക്കറ്റിങ് തന്ത്രം പരീക്ഷിച്ചിരിക്കുകയാണ് ചിക്ക് റെസ്റ്റോറന്റ്. ഫെബ്രുവരി 12 മുതൽ 14 വരെയുള്ള തീയതികളിൽ DELIVEROO വഴി ഈ ചിക്കൻ-പൂച്ചെണ്ട് വാങ്ങാം.
View this post on Instagram
Kerala Globe News