കോവിഡ് പ്രതിസന്ധിയും യാത്രാവിലക്കും നിലവിൽ വന്നതോടെ പ്രവാസി മലയാളികളുടെ മിക്ക ചടങ്ങുകളും പ്രവാസലോകത്ത് മാത്രമായി ചുരുങ്ങുകയാണ്. വിവാഹം മുതൽ മാമ്മോദീസാ വരെയുള്ള ചടങ്ങുകൾ വിദേശങ്ങളിൽ തന്നെ നടത്തി പ്രവാസികൾ അവരുടെ ജീവിതം മുൻപോട്ട് നയിക്കുകയാണ്. നാട്ടിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലും ആശിർവാദത്തിലും നടക്കേണ്ട മിക്ക ചടങ്ങുകളും ഇപ്പോൾ വിദേശങ്ങളിൽ തന്നെയാണ് നടക്കുന്നത്.
അയർലണ്ടിലെ വാട്ടർഫോർഡിൽ തിരുഹൃദയ ദേവാലയത്തിൽ ഒരേദിനം നടന്നത് നാല് മലയാളി കുരുന്നുകളുടെ മാമ്മോദീസ്സായാണ്. അരുൺ – ദിവ്യാ ദമ്പതികളുടെ മകൻ ജോഹാൻ, റിജോഷ് – ടീന ദമ്പതികളുടെ മകൻ സ്‌റ്റീവൻ, പ്രിൻസ് – സിമ്പിൾ ദമ്പതികളുടെ മകൻ ജോവിസ്, ജിസ്സ്‌മോൻ – പ്രിയ ദമ്പതികളുടെ മകൻ നീൽ എന്നീ കുഞ്ഞുങ്ങളുടെ മാമ്മോദീസ്സായാണ് ഒരേ ദിവസം ഒരേ പള്ളിയിൽ ഒരേ സമയത്ത് നടന്നത്. കഴിഞ്ഞ ഞായറാഴ്ച്ച നടന്ന ചടങ്ങിൽ വാട്ടർഫോർഡ് തിരുഹൃദയ ദേവാലയത്തിലെ വൈദികരിലൊരാളും കോയമ്പത്തൂർ സ്വദേശിയുമായ ഫാദർ ഫ്രാൻസീസ് സേവ്യർ മുഖ്യ കാർമ്മികനായി.
Photos: © Jordis Photography | www.jordisfilms.com
Kerala Globe News