പള്ളികൾ ഉടൻ തുറക്കില്ല: വിമർശകരുടെ വായടപ്പിച്ച് സീറോ മലബാർ സഭ.

Share this

കേരളത്തിൽ കോവിഡ് ഭീഷണി സജീവമായി നിലനിൽക്കുന്നതിനാൽ പള്ളികൾ ഉടൻ തുറക്കേണ്ടതില്ല എന്ന് സീറോ മലബാർ സഭ തീരുമാനിച്ചു. എറണാകുളം, അങ്കമാലി, ചെങ്ങനാശ്ശേരി അതിരൂപതകളിൽപെട്ട ദേവാലയങ്ങൾ ഈ മാസം പൊതു ആരാധനക്കായി തുറക്കേണ്ടതില്ല എന്ന് ഫെറോന പ്രതിനിധികളുമായി ആര്‍ച്ച് ബിഷപ്പ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പള്ളികൾ കർശന നിയന്ത്രണങ്ങളോടെ തുറക്കാം എന്ന ഗവൺമെൻറ് നിർദ്ദേശത്തെ തുടർന്ന് വിശ്വാസസമൂഹത്തിലെ ഒരു വിഭാഗം ഇതിനെതിരേ വലിയ വിമർശനം ഉയർത്തിയിരുന്നു. ഇതിനെത്തുടർന്നാണ് പള്ളികൾ ഈ മാസം തുറക്കേണ്ട എന്ന തീരുമാനത്തിൽ എത്തിയത്. രോഗവ്യാപന സാധ്യത ഏറെയുള്ളതിനാൽ ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ഗവൺമെൻറ് തീരുമാനത്തെ അനുകൂലിച്ചിരുന്നില്ല.

എന്നാൽ തൃശ്ശൂര്‍ അതിരൂപതക്കും താമരശ്ശേരി രൂപതയ്ക്കും കീഴിലുള്ള ദേവാലയങ്ങള്‍ നിയന്ത്രണങ്ങളോടെ മറ്റന്നാള്‍ മുതല്‍ തുറക്കും. കൊല്ലം ലത്തീൻ രൂപതയുടെ കീഴിലുള്ള ദേവാലങ്ങൾ 13 വരെ തുറക്കില്ല.

Kerala Globe News


Share this