ജൂൺ ആറാം തിയതി രാത്രി പത്തരയോടെ കൗമാരപ്രായക്കാരനായ ( ഐറിഷ് ) വ്യക്തിക്ക് കോർക്കിൽ വെച്ച് സാരമായ കുത്തേറ്റ സംഭവം, നാല്പതോളംപേർ അടങ്ങുന്ന ആഫ്രിക്കൻ സംഘമാണ്അക്രമത്തിന്പിന്നിൽ എന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. ആക്രമണം അക്രമികൾ തന്നെ മൊബൈലിൽ പകർത്തുകയും സ്നാപ്പ് ചാറ്റിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. ആക്രമണത്തിന് ശേഷം കൗമാരക്കാരൻ കവർച്ചക്കും ഇരയായി. ഐറിഷുകാരനെതിരായുള്ള വംശീയ ആക്രമണമായാണ് ഭൂരിപക്ഷവും ഇതിനെ കാണുന്നത്. ആഫിക്കൻ കൗമാരക്കാർക്ക് എതിരേ പലയിടത്തും പ്രതിക്ഷേധങ്ങൾ ഉടലെടുക്കുന്നുണ്ട്. 2016 ലെ സെൻസസ് പ്രകാരം അയർലണ്ടിലെ 10-14 വയസ് പ്രായമുള്ളവരിൽ 3.3% ആഫ്രിക്കൻ വംശജരാണ്.
സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ പങ്കിടരുതെന്ന് കോർക്ക് ഷിൻഫിൻ റ്റിഡി Donnchadh Ó Laoghaire പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. എങ്കിലും സോഷ്യൽ മീഡിയയിലും മറ്റും ഈ സംഭവത്തിനെതിരേ അമർഷം പുകയുകയാണ്. ഈ ആക്രമണവുമായി ബന്ധപ്പെട്ട് മറ്റൊരു കൗമാരക്കാരനെ ഗാർഡ അറസ്റ്റ് ചെയ്തതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Kerala Globe News