കോവിഡ് 19- ന്റെ ഉത്ഭവം സ്പെയിനിലോ? ബാഴ്‌സലോണയിലേക്ക് ഉറ്റുനോക്കി ഗവേഷകർ

Share this

കോവിഡ് 19- ന്റെ ഉത്ഭവം സ്പെയിനിലോ? ആണെന്നാണ് ബാഴ്സിലോണയിലെ ഒരുകൂട്ടം ഗവേഷകർ പറയുന്നത്. ചൈനയിൽ ആദ്യമായി രോഗം കണ്ടെത്തുന്നതിന് ഒമ്പത് മാസം മുമ്പ്, 2019 മാർച്ചിൽ ശേഖരിച്ച മലിനജലത്തിൽ നിന്ന് എടുത്ത സാമ്പിളുകളിൽ COVID-19 കണ്ടെത്തിയതായി ബാഴ്‌സലോണ സർവകലാശാലയിലെ ഗവേഷകർ പറയുന്നു. കൊറോണ വൈറസ് സ്പെയിനിലോ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലോ ഔദ്യോഗികമായി കണ്ടെത്തുന്നതിന് വളരെ മുമ്പുതന്നെ കൊറോണ വൈറസ് പടർന്നിരിക്കുവാൻ സാധ്യതയുണ്ടെന്ന് വളരെ പ്രധാനപ്പെട്ട ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നു. ഫ്രാൻസിലും ഇറ്റലിയിലും ഇത്തരത്തിൽ മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽ നിന്നുള്ള കോവിഡ് കണ്ടെത്തലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2018 ജനുവരി മുതൽ 2019 ഡിസംബർ വരെ എടുത്ത സാമ്പിളുകളിൽ അവർ പരിശോധനകൾ നടത്തി, അതിലൊന്നിൽ 2019 മാർച്ച് 12 ന് ശേഖരിച്ച സാമ്പിളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. എന്നാൽ കണ്ടെത്തലുകളെക്കുറിച്ച് സ്‌പെയിനിന്റെ ആരോഗ്യ മന്ത്രാലയം ഇതുവരെ അഭിപ്രായമൊന്നും അറിയിച്ചിട്ടില്ല.



 

ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും സമാനമായ സാഹചര്യങ്ങൾ ഉണ്ടായിരിക്കാം, ശ്രദ്ധിക്കപ്പെടാതെ വൈറസ് വ്യാപനമുണ്ടായതായി കരുതേണ്ടിവരുമെന്നു   റിപ്പോർട്ടിൽ പറയുന്നു. കൊറോണ വൈറസ് പാൻഡെമിക്കിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം ചൈനയിൽ മാത്രം ഒതുങ്ങരുതെന്ന് ചൈനീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുകയാണ്, സ്പെയിനെ ബദൽ സ്രോതസ്സായി അവർ ചൂണ്ടിക്കാണിക്കുന്നു. വൈറസ് ഉറവിടം സംബന്ധിച്ചുള്ള പഠനങ്ങൾക്കായി ലോകാരോഗ്യ സംഘടനയുടെ ഒരു സംഘം ഈയാഴ്ച്ച ചൈന സന്ദർശിക്കുവാനിരിക്കെയാണ് ചൈനയുടെ പ്രതികരണം. ലോകാരോഗ്യ സംഘടന സ്‌പെയിനിലേക്ക് പോകണമെന്ന് ചൈനീസ് സർക്കാരിന്റെ ഉന്നത ആരോഗ്യ ഉപദേഷ്ടാക്കളിലൊരാളായ വാങ് ഗുവാങ്‌ഫ പറഞ്ഞു.

Kerala Globe News

 


Share this