ചൈനയിലെ വുഹാനിൽ നിന്നും ലോകം മുഴുവൻ വ്യാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കൊറോണാ വൈറസ്സ് ഇന്നുവരെയുള്ള കണക്കുകൾ പ്രകാരം 5 ലക്ഷം പേരുടെ ജീവനെടുക്കുകയും ഒരു കോടിയിൽപരം മനുഷ്യരെ രോഗികളാക്കുകയും ചെയ്തു. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ രോഗവ്യാപന തോത് കുറഞ്ഞെങ്കിലും ഇന്ത്യയിലും റഷ്യയിലും ബ്രസീലിലും ഇപ്പോഴും ദിനംപ്രതിയുള്ള പോസിറ്റിവ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് കാണിക്കുന്നത്. ഇതുവരെ 54 ലക്ഷം ആളുകൾ സുഖം പ്രാപിച്ചതായി കണക്കുകൾ കാണിക്കുന്നു.
അമേരിക്കയിൽ ഇതുവരെ 25 ലക്ഷം പേർ രോഗികളായെങ്കിൽ 1. 28 ലക്ഷം പേർ കോവിഡ് മൂലം മരണമടഞ്ഞു. രണ്ടാമത്തെ ഏറ്റവും വലിയ രോഗബാധിതരുള്ളത് ബ്രസീലിലാണ്; 13 ലക്ഷം പേർ. ഇന്ത്യയിൽ 5 ലക്ഷം പേർ ഇതുവരെ രോഗബാധിതരായെങ്കിൽ റഷ്യയിൽ അത് 6 ലക്ഷമായി ഉയർന്നു. കൊറോണാ രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്ന ചൈന ഇന്ന് 22-)o സ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്. 17 പോസിറ്റിവ് കേസുകൾ മാത്രമാണ് ചൈനയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രാദേശിക ക്ലസ്റ്ററുകൾ കാരണം വൈറസ് സാധ്യത ഇപ്പോഴും ഉയർന്നതാണെന്ന് ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ മുന്നറിയിപ്പ് നൽകുന്നു. യൂറോപ്പിൽ രോഗവ്യാപനതോതും മരണ സംഖ്യയും കുറഞ്ഞെങ്കിലും നിയന്ത്രണങ്ങളിൽ നൽകിയിരിക്കുന്ന ഇളവ് ഒരു രണ്ടാം തരംഗത്തിന് സാധ്യതയുർത്തുന്നതായി വിവിധ കേന്ദ്രങ്ങൾ പറയുന്നു.
Kerala Globe News