സൗത്ത് ഡബ്ലിനിലെ പ്രൈമറി സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിക്ക് കോവിഡ് പോസിറ്റിവായതിനെത്തുടർന്ന് ക്ളാസ്സ് നിർത്തിവെച്ചു. കുട്ടിയോടൊപ്പം പഠിക്കുന്ന മുപ്പതോളം വിദ്യാർത്ഥികളെ മുൻകരുതലായി വീടുകളിലേക്ക് അയച്ചതായി സൗത്ത് ഡബ്ലിൻ സ്കൂൾ സ്ഥിരീകരിച്ചു. എന്നാൽ സ്കൂളിൽ നിന്നല്ല വൈറസ് പിടിപെട്ടതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. 18 ക്ലാസുകളിലായി 500 ഓളം കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ടെകിലും വൈറസ് ബാധിച്ച കുട്ടിയുടെ സഹപാഠികളെ മാത്രമേ വീടുകളിലേക്ക് അയച്ചിട്ടുള്ളൂ.
എന്നാൽ സമാനമായ രീതിയിൽ നോർത്തേൺ അയർലണ്ടിലെ കൗണ്ടി അർമായിലേയും ഒരു സ്കൂളിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന സ്കൂളുകളിലെ സഹപാഠികൾക്ക് 14 ദിവസത്തേയ്ക്ക് സെൽഫ് ഐസൊലേഷനിൽ പോകേണ്ടിവരുമെന്ന് അർമായിലെ സ്കൂൾ അധികൃതർ പറഞ്ഞു.
Kerala Globe News