പ്രിയ സുഹൃത്തുക്കളെ, 2006 മുതൽ DMA (Drogheda Indian Association ) നടത്തി വരുന്ന ഓണഘോഷം Covid മാനദണ്ഡങ്ങൾ മൂലം എല്ലാവർക്കും പങ്ക് കൊളളത്തക്ക രീതിയിൽ നടത്തുവാൻ സാധ്യമല്ലത്തത് കൊണ്ട് ഈ വർഷം വേണ്ടന്ന് വയ്ക്കുന്നു.
DMAയുടെ ഓരോ ആഘോഷവും കുട്ടികൾ അടക്കം 400ൽ പരം പേരുടെ പങ്കാളിത്തം ആണ് ഉണ്ടാവാറ്. പകൽ മുതൽ രാത്രിവരെ നീണ്ട കലാവിരുന്നുകളും വടംവലി പോലുള്ള കായികമത്സരങ്ങളും നമ്മുടെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാറുണ്ട്.
സംക്രമികരോഗത്തിന്റെ ദുരിതാവസ്ഥയിൽ ഗവണ്മെന്റ് നിർദേശം പാലിച്ചുകൊണ്ടു കുറഞ്ഞ ജനപങ്കാളിത്തത്തോടെ ഒരു പേരിന് മാത്രമായി ആഘോഷം നടത്തുന്നത് നീതിപൂർവ്വകമായി DMA ക്ക് തോന്നുന്നില്ല.
Covid പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും കൂട്ടായ്മയുടെ ഒരുമ നിലനിർത്താൻ DMA സംഘടിപിച്ച മത്സരങ്ങൾ അയർലണ്ടിൽ തന്നെ ആദ്യത്തേതും പ്രശംസപിടിച്ചു പറ്റുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപേർ ഈ മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി. അത് പോലെ തന്നെ ദ്രോഗ്ഹെഡായിലെ അനവധി കുടുംബങ്ങൾക്ക് ബുദ്ധിമുട്ടായ ട്രാവൽ ഏജന്റ് പ്രശ്നത്തിൽ അവർ തരുന്ന പരസ്യത്തിനു വശംവദരാകാതെ DMA വ്യക്തമായ നിലപാട് എടുത്തിരുന്നു.
കഴിഞ്ഞ 14 കൊല്ലമായി DMA ദ്രോഗ്ഹെഡായിലെ ഇന്ത്യൻ കൂട്ടായ്മക്കൊപ്പം ഉണ്ട്.. ഇനിയും ഉണ്ടാവും.. എല്ലാ വൈതരണികളും കഴിഞ്ഞു നല്ല കാലം വരുമെന്ന് പ്രത്യാശിക്കാം.. എല്ലാവർക്കും നല്ലൊരു ഓണക്കാലം നേരുന്നു.
സ്നേഹത്തോടെ,
TEAM DMA