താലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി ഡോടർ വാലി ആക്ഷൻ വോളണ്ടറി ഗ്രൂപ്പുമായി ചേർന്ന് കൗൺസിലർ ബേബി പേരേപ്പാടൻ

Share this

അയർലൻഡ്: ഡബ്ലിൻ നഗരത്തിന് ഇടയിലൂടെ ശാന്തസുന്ദരമായി ഒഴുകുന്ന നദികളിൽ ഒന്നാണ് റിവർ ഡോടർ. മാലിന്യങ്ങൾ ഒന്നുമില്ലാതെ നഗരത്തിന് കുളിർമയേകി ഒഴുകുന്ന ഈ നദിയുടെ പേര് കടമെടുത്തു ഡബ്ലിൻ നഗരത്തിൽ ശുചീകരണ പ്രവർത്തങ്ങളിൽ ഏർപ്പെടുന്ന സംഘടനയാണ് ഡോടർ വാലി ആക്ഷൻ വോളണ്ടറി ഗ്രൂപ്പ്. വിവിധ കൗൺസിൽ പ്രവർത്തങ്ങളോടൊപ്പം തന്നെ നഗര ശുചീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന സംഘടനയാണ് ഡോടർ വാലി ആക്ഷൻ വോളണ്ടറി ഗ്രൂപ്പ്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഡോടർ വാലി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഡബ്ലിൻ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇവരുടെ മുപ്പതോളം ആളുകൾ താലാ ഏരിയയിലും ഇപ്പോൾ എല്ലാ മാസവും ശുചീകരണ ജോലികൾ ചെയ്യുന്നുണ്ട്. സൗത്ത് ഡബ്ലിൻ കൗൺസിലർ ശ്രീ ബേബി പേരേപ്പാടനും ഇവരുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും താലാ സൗത്ത് മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തനം മുൻപോട്ടു പോവുകയും ചെയ്യുകയാണ്. കൗൺസിലർ പേരേപ്പാടന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന ജോബ്‌സ് ടൗൺ മേഖലയിലായിരുന്നു കഴിഞ്ഞ ദിവസത്തെ ശുചീകരണ പ്രവർത്തനങ്ങൾ.



ഡബ്ലിനിലെ ഏറ്റവും കൂടുതൽ നിയമവിരുദ്ധമായി വേസ്റ്റ് ബാഗുകൾ തള്ളപ്പെടുന്ന ഒരു മേഖലകൂടിയാണ് താലാ. ശ്രീ പേരേപ്പാടൻ കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കിട്ടിയ പരാതികളിൽ ഏറ്റവും കൂടുതൽ ഇത് സംബന്ധിച്ചുള്ള പരാതികളായിരുന്നു. ക്ലീൻ താലാ… ഗ്രീൻ താലാ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് സൗത്ത് ഡബ്ലിൻ മേഖലയിലെ എല്ലാ മലയാളികളുടെയും ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണ് കൗൺസിലർ ബേബി പേരേപ്പാടൻ . മേഖലയിൽ എവിടെയെങ്കിലും Illegal Waste Dumping കാണുകയാണെങ്കിൽ ഉടൻ അറിയിക്കണമെന്ന് കൗൺസിലർ പേരേപ്പാടൻ അഭ്യർത്ഥിച്ചിരിക്കുകയാണ്.

Kerala Globe News 


Share this