അയർലണ്ടിലെ ഡബ്ലിൻ സ്റ്റെപസൈഡിൽ താമസിക്കുന്ന ജോസ് അരയത്തിന്റെ മാതാവും ഇരവിമംഗലം അരയത്ത് പരേതനായ കുരുവിളയുടെ (കൊച്ചേട്ടൻ ) ഭാര്യയുമായ അന്നമ്മ കുരുവിള (90) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ 10-05-2021 തിങ്കളാഴ്ച്ച 4.00 pm ന് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നടത്തും. പരേത കൈപ്പുഴ പുളിയംപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ലൂക്കോസ് , ബേബി , പെണ്ണമ്മ , തോമസ് (കെ സി സി അതിരൂപതാ വൈസ് പ്രസിഡന്റ് ) , മേരിക്കുട്ടി , ജോസ് (അയർലൻഡ് ) , ജോൺ (കാനഡ).
മരുമക്കൾ: എൽസമ്മ തട്ടാംപറമ്പിൽ കുറുമുള്ളൂർ , ആൻസി കൊച്ചാലംചുവട്ടിൽ അറുനൂറ്റിമംഗലം , ലൂക്കോസ് നിരപ്പിൽ (കാർളിയിൽ) പിറവം , രശ്മി കുറ്റിടയിൽ ഇരവിമംഗലം , ബേബി കൊട്ടരക്കുഴിയിൽ പൂഴിക്കോൽ , ജെസ്സി ചാഴിശ്ശേരിയിൽ കിടങ്ങൂർ ( അയർലൻഡ് ) സുനി നടുചൂരവേലിൽ കല്ലറ ( കാനഡ ).
Kerala Globe News