റീഫണ്ടുകൾ ശരവേഗത്തിൽ നൽകി എമിറേറ്റ്സ്: എന്നിട്ടും പണം ലഭിക്കാതെ ഉപഭോക്താക്കൾ

Share this

ഇതുവരെയുള്ള ടിക്കറ്റ് റീഫണ്ട് പ്രോസസ്സ് മുഴുവനായി വെളിപ്പെടുത്തി എമിറേറ്റ്സ് വിമാനക്കമ്പനി. കഴിഞ്ഞ ഏപ്രിൽ,മെയ്, ജൂൺ മാസങ്ങളിലെ റീഫണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും വെളിപ്പെടുത്തി പത്രക്കുറിപ്പ് ഇറക്കിയിരിക്കുകയാണ് എമിറേറ്റ്സ്. കമ്പനികൾ പേയ്മെന്റ് പ്രോസസ്സ് ചെയ്യുന്നില്ല അല്ലെങ്കിൽ കാലതാമസം എടുക്കും എന്ന് പ്രചരിപ്പിച്ച ഏജൻസികൾക്ക് കനത്ത ആഘാതമാണ് ഈ പത്രക്കുറിപ്പ്. മാത്രമല്ല വിമാനകമ്പനികൾ റീഫണ്ട് ഇനത്തിൽ നൽകിയ തുക എവിടെപ്പോയി എന്ന് ഇതോടൊപ്പം ചോദ്യങ്ങൾ ഉയരുകയാണ്.

എമിറേറ്റ്സ് കഴിഞ്ഞ രണ്ടു മാസങ്ങളായി 650000 ( ആറര ലക്ഷം ) ബുക്കിംഗുകൾക്കാണ് റീഫണ്ട് മടക്കി നൽകിയത്. മുൻപ് 35000 റീഫണ്ട് പ്രോസസ്സുകൾ ചെയ്തിരുന്നിടത്ത് ജൂൺ അവസാനമായതോടെ രണ്ടു ലക്ഷം പ്രോസസ്സുകൾ വരെ ഒരു മാസം ചെയ്യാം എന്ന നിലയിൽ കമ്പനി എത്തി. ഇത്തരത്തിൽ കഴിഞ്ഞ രണ്ടു മാസമായി ആറര ലക്ഷം റീഫണ്ടുകൾ കമ്പനി തീർപ്പാക്കി. ഈയിനത്തിൽ 1.9 ബില്യൺ ദിർഹത്തിന്റെ തുക കമ്പനി ഉപഭോക്താക്കൾക്ക് മടക്കി നൽകി. കോവിഡ് -19 പാൻഡെമിക് ദശലക്ഷക്കണക്കിന് യാത്രാ പദ്ധതികളെ തടസ്സപ്പെടുത്തിയതിന് ശേഷം റീഫണ്ടുകൾ വേഗത്തിലാക്കാമെന്ന വാഗ്ദാനം കമ്പനി പാലിച്ചു. 



”റീഫണ്ടുകൾക്കായുള്ള ഞങ്ങളുടെ ശരാശരി പ്രോസസ്സിംഗ് സമയം 90 ദിവസത്തിൽ നിന്ന് 60 ആയി കുറഞ്ഞു, മാത്രമല്ല പുതിയ അഭ്യർത്ഥനകളുടെ എണ്ണം കുറവായതിനാൽ ഈ നിരക്ക് കൂടുതൽ മെച്ചപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് ഇപ്പോഴും അര ദശലക്ഷത്തിലധികം റീഫണ്ട് അഭ്യർത്ഥനകളുണ്ട്, അടുത്ത 2 മാസത്തിനുള്ളിൽ ഇവ തീർപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ഉപയോക്താക്കളുടെ ക്ഷമയ്ക്കും വിശ്വാസത്തിനും നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” എമിറേറ്റ്‌സിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ അദ്‌നാൻ കാസിം പറഞ്ഞു.

COVID-19 യാത്രാനിയന്ത്രങ്ങളുമായി ബന്ധപ്പെട്ട്  യാത്രാ പദ്ധതികൾ തടസ്സപ്പെടുന്ന എമിറേറ്റ്സ് ഉപഭോക്താക്കൾക്ക്, എമിറേറ്റ്സിന്റെ വെബ്‌സൈറ്റിലെ ഒരു ഓൺലൈൻ ഫോം വഴി യാത്രാ വൗച്ചറുകൾ അല്ലെങ്കിൽ റീഫണ്ടുകൾ എളുപ്പത്തിൽ അഭ്യർത്ഥിക്കാം , അല്ലെങ്കിൽ സഹായത്തിനായി അവരുടെ ട്രാവൽ ബുക്കിംഗ് ഏജന്റുമായി ബന്ധപ്പെടുക.



ട്രാവൽ ഏജന്റ് മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവർ ഇത് ശ്രദ്ധിക്കുക:

Tickets booked through a travel agent:

If you booked your ticket through a travel agent, you can choose to keep your original ticket or request a refund, in accordance with our policy. Please contact your travel agent to arrange this.

Kerala Globe News


Share this