അയർലണ്ടിലെ പൊതു ഗതാഗതരംഗത്ത് ഫേസ് മാസ്ക്കുകൾ നിർബന്ധമാക്കുവാൻ പോകുന്നതായി വിവിധ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിർദേശങ്ങൾ കൊണ്ടുവരാൻ ഗതാഗത മന്ത്രി ഷെയ്ൻ റോസ് ഒരുങ്ങുന്നതായാണ് വാർത്തകൾ. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുകയും കൂടുതൽ ആളുകൾ പൊതുഗതാഗതം ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നതിനാൽ ഫേസ് മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കുന്നതാവും ഉചിതമെന്ന് ഗവൺമെന്റ് കരുതുന്നു. എന്നാൽ എന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. നിയമം പ്രാബല്യത്തിലായാൽ ബസ്സിലും ലുവാസിലും ട്രെയിനിലും ഉൾപ്പെടെ എല്ലാ പൊതുഗതാഗത മേഖലകളിലും ഫേസ് മാസ്ക് ഉപയോഗിക്കേണ്ടിവരും.
Kerala Globe News
Related posts:
ഡബ്ലിൻ സീറോ മലബാർ സഭയിൽ ജനപങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുർബാന പുനഃരാരംഭിക്കുന്നു
വാട്ടർഫോർഡ് സീറോമലബാർ ചർച്ചിന് പുതിയ അൽമായ നേതൃത്വം
റീട്ടെയിൽ ഷോപ്പുകളിൽ ഫേസ് മാസ്ക് നിർബന്ധമാക്കി അയർലണ്ട്: നാലാം ഘട്ടം ഇളവുകൾ നീട്ടി:കോവിഡ് റീപ്രൊഡക്...
യുവജനതക്കായി "ഐ.ഒ.ബി ട്രെൻഡി" പരിചയപ്പെടുത്തി ഇന്ത്യൻ ഓവർസീസ് ബാങ്ക്
എമ്മാവുസിന്റെ ഊഷ്മളതയിലേക്ക് യാത്ര പോകുമ്പോൾ