ലോക്ക്ഡൗൺ കാലത്ത് ഫെഡറൽ ബാങ്കിന് നേട്ടം: മൊത്തനിക്ഷേപത്തിൽ 17 ശതമാനം വർദ്ധനവ്

Share this

സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ ഫെഡറൽ ബാങ്ക് 2020-21 സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ മൊത്തനിക്ഷേപത്തിൽ 17 ശതമാനം വർധനവ് രേഖപ്പെടുത്തി. 2020 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ ബാങ്കിന്റെ മൊത്തം നിക്ഷേപം 1,54,938 കോടി രൂപയായി ഉയർന്നു. ഒരു വർഷം മുമ്പ് ഇത് 1,32,537 കോടി രൂപയായിരുന്നു. ട്രഷറി, കോർപ്പറേറ്റ് അല്ലെങ്കിൽ മൊത്ത ബാങ്കിംഗ്, റീട്ടെയിൽ ബാങ്കിംഗ്, മറ്റ് ബാങ്കിംഗ് പ്രവർത്തനങ്ങൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലൂടെയാണ് ഫെഡറൽ ബാങ്ക് പ്രവർത്തിക്കുന്നത്. 2020 മാർച്ച് 31 വരെ 1,263 ശാഖകളും 1,937 എടിഎമ്മുകളും റീസൈക്ലറുകളും ബാങ്കിനുണ്ട്. കണക്കുകൾ പുറത്തുവന്നതോടെ ബാങ്കിന്റെ ഓഹരിവിലയിൽ ഉയർച്ച രേഖപ്പെടുത്തി.



Kerala Globe News


Share this