കോറോണയെ തളയ്ക്കാൻ റഷ്യയിൽ നിന്നും മരുന്ന് വരുന്നു. ഒരു രാജ്യം ഉപയോഗാനുമതി കൊടുക്കുന്ന ആദ്യ മരുന്ന്.

Share this

കൊറോണ വൈറസ്സിനുള്ള ആന്റി വൈറൽ മരുന്ന് റഷ്യ വികസിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ‘Avifavir’ എന്ന് പേരിട്ടിരിക്കുന്ന ഈ മരുന്ന് അടുത്തയാഴ്ച മുതൽ ആശുപത്രികളിൽ എത്തിക്കുമെന്ന് റഷ്യൻ അധികൃതരെ ഉദ്ധരിച്ചു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഈ മരുന്നിന് പിന്നിലുള്ള കമ്പനി പ്രതിമാസം 60000 പേർക്ക് മരുന്ന് നൽകുവാൻ തക്കവിധം ഉൽപ്പാദനം നടത്തുമെന്ന് അറിയിച്ചു.

COVID-19 നായി നിലവിൽ ഫലപ്രദമായ ഒരു വാക്സിൻ ഇല്ല, പുതിയ കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിനെതിരെ നിലവിലുള്ള നിരവധി ആൻറിവൈറൽ മരുന്നുകളുടെ പരീക്ഷണങ്ങൾ ഇതുവരെ ഫലപ്രാപ്തി കണ്ടിട്ടില്ല.

ഗുരുതരമായ ഇൻഫ്ലുവൻസ ചികിത്സയ്ക്കായി 2014 മുതൽ ജപ്പാനിൽ ഉപയോഗിക്കുന്ന അവിഗൻ എന്ന ആന്റി-ഫ്ലൂ മരുന്നിന്റെ ജനറിക് പതിപ്പാണ് അവിഫാവിർ. ഇത് റഷ്യയിൽ Avifavir വൈറൽ മരുന്നിനു ഉപയോഗാനുമതി ലഭിക്കുവാൻ സഹായകരമായി. കൊറോണാ ബാധിതരായ 330 രോഗികളിൽ പരീക്ഷിച്ചപ്പോൾ മൂന്നു നാല് ദിവസം കൊണ്ട് വൈറസിനെതിരെ മികച്ച പ്രതിരോധം കാഴ്ചവെച്ചതായി പറയപ്പെടുന്നു.

” ഇത് ഒരു ഗെയിം ചേഞ്ചറാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.ഇത് ആരോഗ്യസംരക്ഷണ സംവിധാനത്തിലെ ബുദ്ധിമുട്ട് കുറയ്ക്കും, ഗുരുതരമായ അവസ്ഥയിൽ എത്തുന്ന ആളുകൾ കുറവായിരിക്കും, ” റഷ്യൻ അധികൃതർ പറയുന്നു. ബ്രസീലിനും അമേരിക്കയ്ക്കും ശേഷം ലോകത്ത് ഏറ്റവും കൂടുതൽ മൂന്നാമത്തെ അണുബാധയുള്ളത് റഷ്യയിലാണ്.

ഗുരുതരമായ ഇൻഫ്ലുവൻസയെ ചെറുക്കുന്നതിനായി വികസിപ്പിച്ചെടുത്ത അവിഫാവിർ, ക്ലിനിക്കൽ പരീക്ഷണങ്ങളിൽ COVID-19 ന്റെ പ്രത്യുത്പാദന സംവിധാനങ്ങളെ തടസ്സപ്പെടുത്താനുള്ള കഴിവ് പ്രകടമാക്കി. കോവിഡിന് എതിരേ ഒരു രാജ്യം ഔദ്യാഗികമായി അംഗീകരിച്ച ആദ്യ ആന്റി വൈറൽ മരുന്നായി ഈ മരുന്നിനെ വിശേഷിപ്പിക്കാം.

 

Sourse: Pharmaceutical-technology

Kerala Globe News


Share this

Leave a Reply

Your email address will not be published. Required fields are marked *