15 ലക്ഷം രൂപയോളം ( 17800 യൂറോ ) ഇന്ത്യൻ പ്രധാനമന്ത്രിയുടെ കോവിഡ് സഹായനിധിയിലേക്ക് സംഭാവന നൽകി അയർലണ്ടിൽ ഫ്രണ്ട്സ് ഓഫ് ഇന്ത്യ എന്ന സംഘടന. അയർലൻഡിലെ ഇന്ത്യൻ സ്ഥാനപതി സന്ദീപ് കുമാർ തുകയ്ക്കുള്ള ചെക്ക് ഏറ്റുവാങ്ങി. ഇത്തരത്തിലുള്ള കാര്യങ്ങൾ ഇന്ത്യയിലെയും അയർലണ്ടിലെയും ജനങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിക്കുമെന്ന് ഫ്രണ്ട്സ് ഓഫ് ഇന്ത്യ പ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് സ്ഥാനപതി പറഞ്ഞു.
ഇന്ത്യയിലെ COVID-19 പകർച്ചവ്യാധിയെത്തുടർന്ന് 2020 മാർച്ച് 28 ന് Prime Minister’s Citizen Assistance and Relief in Emergency Situations Fund (PM CARES Fund) എന്ന സഹായനിധി രൂപികരിച്ചു.കൊറോണ വൈറസ് പോലുള്ള സമാനമായ പാൻഡെമിക്കുകൾക്കുമെതിരായ പോരാട്ടത്തിനും നിയന്ത്രണത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഈ ഫണ്ട് ഉപയോഗിക്കും. ഇന്ത്യൻ പ്രധാനമന്ത്രിയാണ് ഫണ്ടിന്റെ ചെയർമാൻ. ട്രസ്റ്റിമാരിൽ പ്രതിരോധമന്ത്രി, ആഭ്യന്തരമന്ത്രി, ഇന്ത്യാ ഗവൺമെന്റിന്റെ ധനമന്ത്രി എന്നിവരും ഉൾപ്പെടുന്നു. ഏറ്റവും കുറഞ്ഞ തുകയായ പത്ത് രൂപാ പോലും ഈ ഫണ്ടിലേക്ക് സംഭാവനയായി നൽകാം. കൊടുക്കുന്ന എല്ലാ തുകകൾക്കും ടാക്സ് ആനുകൂല്യവും ലഭിക്കും.
Kerala Globe News