കൊച്ചി: പാചകവാതകം ഉള്പ്പെടെയുള്ള ഇന്ധനങ്ങളുടെ വിലവര്ദ്ധനവില് പ്രതിഷേധിച്ച് ഓള് കേരള കേറ്ററേഴ്സ് അസോസിയേഷന് (എ.കെ.സി.എ) എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തില് ഇന്ത്യന് ഓയില് കോര്പ്പറേഷന്റെ പനമ്പിള്ളി നഗറിലുള്ള ഓഫിസിനു മുന്നില് ധര്ണ നടത്തി. ടി.ജെ. വിനോദ് എംഎല്എ ധര്ണ ഉദ്ഘാടനം ചെയ്തു. എ.കെ.സി.എ ജില്ലാ പ്രസിഡന്റ് വി.കെ. വറുഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില് കേരള ഹോട്ടല് റസ്റ്റോറന്റ് അസോസിയേഷന് (കെഎച്ച്ആര്എ) സെക്രട്ടറി ജയപാല്, എകെസിഎ വര്ക്കിങ്ങ് പ്രസിഡന്റ് ജിബി പീറ്റര്, സെക്രട്ടറി ഫ്രഡ്ഡി അല്മേഡ, ട്രഷറര് ആന്സണ് റൊസ്സാരിയോ, ജോയിന്റ് സെക്രട്ടറിമാരായ സുനില് ദാനിയേല്, കെ.പി. ചെറിയാന് തുടങ്ങിയവര് സംസാരിച്ചു.
Kerala Globe News
Related posts:
ഡബ്ലിൻ മലയാളികളുടെ ചൂണ്ടയിൽ കുരുങ്ങി വമ്പൻ സ്രാവ്
ലിമെറിക്ക് സീറോ മലബാർ ചർച്ച്: കൈക്കാരന്റെ സ്ഥാനാരോഹണവും,പുതിയ ഇടവകാംഗങ്ങൾക്ക് സ്വീകരണവും നടന്നു
കൗണ്ടി വാട്ടർഫോർഡിൽ പുതിയ മേയറെ തിരഞ്ഞെടുത്തു
സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ 2023 ഫെബ്രുവരി 10,11,12 തീയതികളിൽ
അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് 2.5 ലക്ഷം യുഎസ് ഡോളര് സമ്മാനത്തുകയുള്ള ഗ്ലോബല് നഴ്സിങ്ങ് ...