അയർലണ്ടിലെ മോട്ടോർവേകളിലെ കൂടിയ വേഗത നിരക്ക് 120 കി.മീ. എന്നത് 110 കി.മീ. ആയി കുറയ്ക്കുവാൻ ഗ്രീൻ പാർട്ടിയുടെ ശ്രമം. ഭരണ സഖ്യകക്ഷിയായ ഗ്രീൻ പാർട്ടി ഇങ്ങനൊരു ആലോചന ഗവൺമെന്റിന്റെ മുൻപിൽ വെയ്ക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഗ്രീൻ പാർട്ടി നേതാവായ ഇമോൺ റയാൻ ആണ് ഇപ്പോഴത്തെ ഗതാഗത മന്ത്രി. ഇത് നടപ്പായാൽ വാഹനങ്ങളിലെ കാർബൺ പുറംതള്ളൽ കുറയുമെന്നാണ് ഗ്രീൻ പാർട്ടി വാദം. ഇത് യാത്രാ സമയം വർദ്ധിപ്പിക്കുമെങ്കിലും ഉയർന്ന വേഗതയിൽ വാഹനമോടിക്കുന്ന മൂന്നിലൊന്ന് വാഹനങ്ങളിലെയും ഇന്ധന ഉപഭോഗം മെച്ചപ്പെടുത്തുമെന്ന് പാർട്ടി വിശ്വസിക്കുന്നു.
Kerala Globe News
Related posts:
പാട്രിക്സ് ഡേയിൽ പച്ചനിറം പുൽകി ഇന്ത്യയിലെ താജ് ഹോട്ടൽ ഗ്രൂപ്പും
സൗഖ്യദായകമായ വരികളും ഹൃദയസ്പർശിയായ സംഗീതവും മനോഹര ചിത്രീകരണവും: ഡബ്ലിനിലെ രാജേഷ് അച്ചൻ രചനയും സംഗീത...
കയ്യൂക്കുള്ളവന് കാശ്: ടിക്കറ്റ് റീഫണ്ട് പ്രശ്നത്തിൽ മലയാളി ഏജൻസികളുടെ നയം വ്യക്തമാകുന്നു
വന്ദേ ഭാരത് മിഷൻ: യു.കെ. മലയാളിയുടെ ഹർജ്ജി ഹൈക്കോടതി തീർപ്പാക്കി.
ചൈനയുടെ നിറം മങ്ങുമ്പോൾ ബിസിനസ്സ് ലോകത്ത് ഇന്ത്യയുടെ കുതിപ്പ്