യൂറോപ്യൻ യൂണിയനുമായി സഹകരിച്ച് ഇന്ത്യക്ക് ഓക്സിജനും വെന്റിലേറ്ററുകളും നൽകുവാനൊരുങ്ങി അയർലൻഡ്. ഇത് സംബന്ധിച്ച പദ്ധതിക്ക് ഉടൻ രൂപം നൽകുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരാദ്കർ പറഞ്ഞു. അയർലണ്ടിൽ ആരോഗ്യരംഗത്ത് നിരവധി ഇന്ത്യാക്കാർ ജോലിചെയ്യുന്നുണ്ടെന്നും ഇന്ത്യ ഇപ്പോൾ ഒരു രണ്ടാം കോവിഡ് തരംഗം അഭിമുഖീകരിക്കുകയും നിരവധിയാളുകൾ കഷ്ടത അനുഭവിക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനുമായി സഹകരിച്ച് ഇന്ത്യക്ക് ഓക്സിജൻ നൽകുവാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ട്വിറ്ററിലൂടെ ലിയോ വരാദ്ക്കർ വെളിപ്പെടുത്തി.
There are many Indian people working in our health service. India is currently facing a terrible second wave causing suffering beyond our comprehension. We are assessing a plan to provide oxygen and ventillators to India working with the EU ??????❤️
— Leo Varadkar (@LeoVaradkar) April 25, 2021
Kerala Globe News