അയർലണ്ടിൽ ആദ്യ കുർബാന സ്വീകരണങ്ങൾ ഈ സമ്മറിൽ തന്നെ നടക്കുവാൻ സാധ്യത.

Share this

ഈ മെയ് മാസം നടക്കേണ്ടിയിരുന്ന ആദ്യ കുർബാന സ്വീകരണം കോവിഡ് മഹാമാരിമൂലം അനിശ്ചിതമായി നീളുന്ന സാഹചര്യമുണ്ടായി. കുട്ടികൾ അവരുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി പ്രഥമ കുമ്പസാരം വരെ പൂർത്തിയാക്കി കാത്തിരിക്കയാണ് കാര്യങ്ങൾ കോവിഡ് കവർന്നെടുത്തത്. എന്നാൽ അയർലണ്ട് നിയന്ത്രങ്ങളിൽ അയവ് വരുത്തുകയും ജൂൺ അവസാനം  ഉപാധികളോടെ പള്ളികൾ തുറക്കുന്നതിനുമുള്ള സാഹചര്യമാണ് ഉരിത്തിരിഞ്ഞിരിക്കുന്നത്.

കാര്യങ്ങൾ അനുകൂലമായാൽ ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആദ്യ കുർബാന സ്വീകരണവും സ്ഥൈര്യലേപനവും നടത്തുവാൻ പ്ലാൻ ചെയ്യുമെന്ന് ഡബ്ലിൻ ആർച്ച്‌ ബിഷപ്പ് Most Rev. Diarmuid Martin ആർ ടി.വി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ചെറിയ ഗ്രൂപ്പുകളായി മാത്രമേ ഇത് നടത്തുവാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. അയർണ്ടിലുടനീളം നിരവധി മലയാളികളുടെ കുട്ടികളാണ് ആദ്യ കുർബാന സ്വീകരണത്തിനായി ഒരുങ്ങിയിരിക്കുന്നത്. അയർലണ്ടിലെ സീറോ മലബാർ സഭയും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് കരുതുന്നു.

Kerala Globe News


Share this

Leave a Reply

Your email address will not be published. Required fields are marked *