ഇന്ത്യയുടെ ആയുഷ് മന്ത്രാലയം അംഗീകരിച്ച ഹോമിയോപ്പതി മരുന്നുകൾ അയർലണ്ടിലെ ജനങ്ങൾക്കിടയിലും പ്രചാരത്തിൽ. അയർലന്റിലുടനീളമുള്ള ആൾട്ടർനേറ്റീവ് മെഡിസിൻ/ ഹെൽത്ത് റെമഡി ഷോപ്പുകളിൽ ഇപ്പോൾ പ്രധാന വില്പന ഹോമിയോപ്പതി ഉൾപ്പെടെയുള്ള രോഗപ്രതിരോധത്തെ സഹായിക്കുന്ന മരുന്നുകളാണ്. കോവിഡ് രോഗത്തെ പ്രതിരോധിക്കുവാൻ മിക്ക ആരോഗ്യപ്രവർത്തകരും ഒരേ സ്വരത്തിൽ പറയുന്ന കാര്യമാണ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക എന്നത്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുവാൻ ഹോമിയോപ്പതി മരുന്നുകൾക്കുള്ള ശേഷി അത് ഉപയോഗിച്ചിട്ടുള്ളവർക്കെങ്കിലും നന്നായി അറിയാം. പ്രത്യേകിച്ച് ജലദോഷം, ശ്വാസംമുട്ടൽ, മറ്റ് അലർജി രോഗങ്ങൾ തുടങ്ങിയവയ്ക്ക് മികച്ച രോഗശമനം നൽകുന്ന ചികിത്സാ വിഭാഗമാണ് ഹോമിയോപ്പതി.
ഇന്ത്യയിലെ കേന്ദ്ര മന്ത്രാലയമായ ആയുഷ് അടുത്തിടെ ഹോമിയോപ്പതി, ആയുർവേദ, യൂനാനി തുടങ്ങിയ ശാഖകളിൽനിന്നുള്ള ചില മരുന്നുകൾ കോവിഡ് രോഗത്തിനെതിരായി നിർദ്ദേശിച്ചിരുന്നു. ഇങ്ങനെ നിർദ്ദേശിക്കപ്പെട്ട മരുന്നുകളിൽ ഒന്നാണ് ഹോമിയോപ്പതിയിലെ ആഴ്‌സന്സ് ആൽബം 30 എന്ന മരുന്ന്. അലോപ്പതി വിഭാഗം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ രോഗപ്രതിരോധ ശേഷിയെ വർധിപ്പിക്കുന്ന അല്ലെങ്കിൽ രോഗത്തോടുള്ള പ്രതികരണത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മരുന്നുകളാണ് ഹോമിയോപ്പതിയിൽ ഉള്ളത് എന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.
ഹോമിയോപതി ചികിത്സയിൽ കേരളത്തിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന മിക്ക മരുന്നുകളും ( ആർസനസ് ആൽബം 30, ബ്രയോണിയ, ബെല്ലഡോണാ etc ) അയർലണ്ടിലെ ഹെൽത്ത് ഷോപ്പുകളിലും ഓൺലൈൻ ഷോപ്പുകളിലും ലഭ്യമാണ്. ഹോമിയോ ഡോക്ടർമാരെ നേരിൽ കാണണമെങ്കിൽ അതിനുള്ള അവസരവും അയർലണ്ടിൽ ഉണ്ട്.
ഡബ്ലിൻ മലയാളിയായ റെനിതാ ജേക്കബ് ഹോമിയോപ്പതിയിൽ അയർലണ്ടിൽ നിന്നും ഡിഗ്രി എടുത്ത ശേഷം കഴിഞ്ഞ രണ്ടു വർഷമായി ഡബ്ലിനിൽ പ്രാക്ടീസ് ചെയ്ത് വരികയാണ്. ഹോമിയോ ചികിത്സാ സംബന്ധമായ കാര്യങ്ങൾക്ക് റെനിതാ ജേക്കബിനെ 0876961419 എന്ന നമ്പറിൽ ബന്ധപ്പെടാം.
Kerala Globe News